പാരീസ്: മുൻ ലോക ഒന്നാം നന്പർ സെറീന വില്യംസിന് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണ്‍ സീഡില്ല. ഫ്രഞ്ച് ഓപ്പണ്‍ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 27 മുതൽ ജൂണ്‍ 10 വരെയാണ് റോളംഗ് ഗാരോയിലെ ക്ലേ കോർട്ടിൽ മത്സരങ്ങൾ.
2017ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ ജയത്തിനുശേഷം ഗർഭിണിയായ സെറീന പ്രസവത്തിനായി ടെന്നീസിൽനിന്നു മാറിനിന്നു മാറിനിൽക്കുകയായിരുന്നു. ഇതിനുശേഷം മാർച്ച് മുതലാണു കോർട്ടിലേക്കു മടങ്ങിയത്തിയത്. തിരിച്ചുവരവിൽ സെറീന ഇന്ത്യൻ വെൽസിലും മയാമിയിലും തുടക്കത്തിലേ പുറത്തായി. അതിനുശേഷം നടന്ന ക്ലേകോർട്ട് ടൂർണമെന്റുകളായ മാഡ്രിഡ്, റോം ഓപ്പണുകളിൽനിന്നു പിൻമാറുകയും ചെയ്തു.
നിലവിലെ റാങ്കിംഗിൽ 453-ാം സ്ഥാനത്താണ് 23 ഗ്രാൻസ് ലാം കിരീടങ്ങൾ നേടിയ അമേരിക്കൻ താരം. ഡബ്ല്യുടിഎയുടെ പ്രത്യേക റാങ്കിംഗ് നിയമപ്രകാരം സെറീന മാറിനിന്ന സമയത്തെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ഓപ്പണിനു നേരിട്ടു യോഗ്യത നേടിയത്.