ലണ്ടൻ: സൗഹൃദ മത്സരത്തിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി എഫ്സി പോർട്ടോ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി പോർട്ടോ വിജയിച്ചത്.
വില്ല്യം ഗോമസും പെപെയും ആണ് പോർട്ടോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗോമസ് അഞ്ചാം മിനിറ്റിലും പെപെ 41 -ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
ലൂക്ക ലിഞ്ച് ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 12-ാം മിനിറ്റിലാണ് ലൂക്ക ഗോൾ സ്കോർ ചെയ്തത്.
