ഇ​നി ന​മു​ക്ക് താ​ങ്ങാ​നാ​വി​ല്ല, ഞ​ങ്ങ​ൾ പോ​വു​ന്നു, ഞ​ങ്ങ​ളെ​യി​നി അ​ന്വേ​ഷി​ക്കേ​ണ്ട..! ഫ​ർ​ണി​ച്ച​ർ ഫാ​ക്‌​ട​റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു​പൂ​ട്ടി; വ്യ​വ​സാ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ദമ്പതികള്‍ നാ​ടു​വി​ട്ടു

ത​ല​ശേ​രി: കൈ​യേ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ക​ന്പ​നി ത​ല​ശേ​രി ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ദ​ന്പ​തി​ക​ൾ നാ​ടു​വി​ട്ടു. ത​ല​ശേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

“അ​ധി​കൃ​ത​രു​ടെ ക്രൂ​ര​മാ​യ ന​ട​പ​ടി ഇ​നി ന​മു​ക്ക് താ​ങ്ങാ​നാ​വി​ല്ല. ഞ​ങ്ങ​ൾ പോ​വു​ന്നു, ഞ​ങ്ങ​ളെ​യി​നി അ​ന്വേ​ഷി​ക്കേ​ണ്ട …

ഞ​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും ഞ​ങ്ങ​ളെ ദ്രോ​ഹി​ച്ച​വ​ർ​ക്ക് എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് “ഞ​ങ്ങ​ളു​ടെ മൊ​ഴി’ എ​ന്ന് ത​ല​ക്കെ​ട്ടോ​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ദ​ന്പ​തി​ക​ൾ നാ​ടു​വി​ട്ട​ത്.

ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ പ്ര​മു​ഖ ബാ​ല സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യി​രു​ന്ന കെ. ​താ​യാ​ട്ടി​ന്‍റെ മ​ക​ൻ പാ​നൂ​ർ താ​ഴെ ച​മ്പാ​ട് താ​യാ​ട്ട് വീ​ട്ടി​ൽ രാ​ജ് ക​ബീ​ർ (58), ഭാ​ര്യ ശ്രീ ​ദി​വ്യ (48) എ​ന്നി​വ​രെ ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

മി​ക​ച്ച വ്യ​വ​സാ​യി​ക​ൾ എ​ന്ന നി​ല​ക്ക് മ​ന്ത്രി പി. ​രാ​ജീ​വ​നി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റു വാ​ങ്ങി​യ ദ​മ്പ​തി​ക​ളെ​യാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്.

സം​ഭ​വ​ത്തി​ൽ പാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ദ​മ്പ​തി​ക​ൾ പാ​ല​ക്കാ​ട് വ​ഴി ക​ട​ന്നു പോ​യി​ട്ടു​ള്ള​താ​യ സൂ​ച​ന​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ര​ഞ്ഞോ​ളി വ്യ​വ​സാ​യ പാ​ർ​ക്കി​ലാ​ണ് ദ​മ്പ​തി​ക​ൾ ഫ​ർ​ണി​ച്ച​ർ ഫാ​ക്ട​റി ന​ട​ത്തി​യി​രു​ന്ന​ത്. പ​ത്ത് ജീ​വ​ന​ക്കാ​രു​ള്ള ഫാ​ക്ട​റി ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം കൈ​യേ​റി​യെ​ന്നാ​രോ​പി​ച്ച് ന​ഗ​ര​സ​ഭ അ​ട​ച്ചു പൂ​ട്ടു ക​യാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് നാ​ല് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ദ​മ്പ​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് തു​ക ഗ​ഡു​ക്ക​ളാ​ക്കി അ​ട​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ഉ​ത്ത​ര​വു​മാ​യി എ​ത്തി​യ ദ​മ്പ​തി​ക​ളോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ക​യ​ർ​ത്തു സം​സാ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts

Leave a Comment