പാഠം ഒന്ന് ഒച്ച്..! ഒച്ചിനെ ഇല്ലാതാക്കാൻ കെണി റെഡി!

കോ​ട്ട​യം: ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വി​ഷ്ക​രി​ച്ച ‘പാ​ഠം ഒ​ന്ന് ഒ​ച്ച്’ സ​മ​ഗ്ര ക​ർ​മ​പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി. ഒ​ച്ചു​ക​ളെ കെ​ണി​യൊ​രു​ക്കി ന​ശി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ നി​ർ​വ​ഹി​ച്ചു.

ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ കെ​ണി​വ​ച്ചു പി​ടി​ക്കു​ന്ന രീ​തി​യു​ടെ അ​വ​ത​ര​ണ​വും ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി.​

ഇ​ന്നു മു​ത​ൽ 31 വ​രെ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും.

ഏ​കാ​രോ​ഗ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ​സേ​ന, പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ, ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ, എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച കാ​ലം കൊ​ണ്ട് ഒ​ച്ചു​ക​ളെ കെ​ണി​യൊ​രു​ക്കി ന​ശി​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​നാ​യി കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, പ​പ്പാ​യ, എ​ന്നി​വ​യി​ലൊ​ന്നി​ന്‍റെ ഇ​ല​ക​ൾ ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ക്കു​ക​യോ ച​ത​ക്കു​ക​യോ ചെ​യ്ത​ ശേ​ഷം ന​ന​ഞ്ഞ ചാ​ക്കി​ലോ ബെ​ഡ്ഷീ​റ്റി​ലോ ഇ​ട്ടു വീ​ടി​നു ചു​റ്റും​വ​ച്ച് കെ​ണി​യൊ​രു​ക്കും.

തു​ട​ർ​ന്ന് ഒ​ച്ചി​നെ പി​ടി​കൂ​ടി ഉ​പ്പു വെ​ള്ള​ത്തി​ൽ (ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 200 ഗ്രാം ​ഉ​പ്പ്) ഇ​ട്ടു ന​ശി​പ്പി​ക്കും. ച​ത്ത ഒ​ച്ചു​ക​ളെ പ്ര​ദേ​ശ​ത്തു​ത​ന്നെ കു​ഴി​ക​ളി​ലി​ട്ടു മൂ​ടും.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കെ​ണി​വ​യ്ക്കു​ക​യും രാ​ത്രി​യി​ൽ ത​ന്നെ കു​ഴി​ച്ചു​മൂ​ടു​ക​യും ചെ​യ്യും. ഇ​പ്ര​കാ​രം ഒ​രാ​ഴ്ച​ക്കാ​ലം ജി​ല്ല​യി​ലു​ട​നീ​ളം ഒ​ച്ചു​ക​ളെ ന​ശി​പ്പി​ക്കും.

താ​റാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന ജൈ​വ നി​യ​ന്ത്ര​ണ മാ​ർ​ഗം. ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ താ​റാ​വു​ക​ളു​ടെ ഇ​ഷ്ട ഭ​ക്ഷ​ണ​മാ​ണ്.

Related posts

Leave a Comment