ജി-7 ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും

വ​ത്തി​ക്കാ​ൻ: ദ​ക്ഷി​ണ ഇ​റ്റ​ലി​യി​ലെ പു​ലിയ​യി​ൽ ജൂ​ൺ 13 മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന ജി-7 ​ഉ​ച്ച​കോ​ടി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കും.

കൃ​ത്രി​മബു​ദ്ധി​യെ (​ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്) ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന സെ​ഷ​നി​ലാ​യി​രി​ക്കും മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ക. ഇ​ക്കാ​ര്യം വ​ത്തി​ക്കാ​നും ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യും സ്ഥി​രീ​ക​രി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ ലോ​ക​ത്തി​ലെ വ​ൻ​ശ​ക്തി രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി-7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഐക്യരാഷ്‌ട്രസഭയെ അ​ഭി​സം​ബോ​ധ​ന ചെ​യ്തേ​ക്കും

അ​തേ​സ​മ​യം, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സെ​പ്റ്റം​ബ​റി​ൽ ന്യൂ​യോ​ർ​ക്കി​ലെ​ത്തി യു​എ​ൻ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണു സ​ന്ദ​ർ​ശ​നം.

Related posts

Leave a Comment