പു​തി​യ ലു​ക്കി​ൽ മ​മ്മൂ​ട്ടി; ചെ​റു​പ്പ​ക്കാ​രെ ജീ​വി​ക്കാ​ൻ സ​മ്മ​ദി​ക്കി​ല്ലേ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

സി​നി​മാ താ​ര​ങ്ങ​ളു​ടെ ഔ​ട്ട്ഫി​റ്റു​ക​ൾ എ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​യി​ക്കാ​റു​ണ്ട്. അ​തി​ൽ ഏ​റ്റ​വും മു​ന്നി​ലു​ള്ള​ത് മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ്. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ബ​നി​യ​നും ആ​ഷ് നി​റ​ത്തി​ലു​ള്ള ജീ​ൻ​സു​മാ​ണ് വേ​ഷം. വ​സ്ത്ര​ത്തി​നോ​ട് മാ​ച്ച് ആ​കു​ന്ന ത​ര​ത്തി​ലു​ള്ള തൊ​പ്പി​യും താ​രം ധ​രി​ച്ചി​ട്ടു​ണ്ട്. സൈ​ഡ് പോ​സ് ചെ​യ്താ​ണ് ഫോ​ട്ടോ​യി​ലു​ള്ള​ത്.

ഫോ​ട്ടോ പ​ങ്കു​വ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പു​തി​യ ലൂ​ക്കി​നെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. റാം​ബ്ല​ർ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്താ​ണി​ക്കാ നി​ങ്ങ​ളി​തെ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​ത്, പ്രാ​യം കു​റ​യ്ക്കു​ന്ന എ​ന്തെ​ങ്കി​ലും യ​ന്ത്രം ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടോ…. അ​ങ്ങ​നെ നീ​ളു​ന്നു ക​മ​ന്‍റു​ക​ൾ.

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ട​ര്‍​ബോ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ള്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബ​സൂ​ക്ക​യാ​ണ് താ​ര​ത്തി​ന്‍റേ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന മ​റ്റൊ​രു സി​നി​മ.

Related posts

Leave a Comment