മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന: ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ലും ഗ​താ​ഗ​ത വ​കു​പ്പ് വേ​ണ്ടെ​ന്ന നി​ല​പാ​ടിൽ ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കി​ട്ട് ചേ​രു​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. മ​ന്ത്രി​മാ​രു​ടെ കേ​ര​ള പ​ര്യ​ട​ന​ത്തി​നുശേ​ഷം മ​തി​യോ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന എ​ന്ന കാ​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​വു​ക. ന​വം​ബ‍​ര്‍ 25ന​കം മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ന​ട​ക്ക​ണ​മെ​ന്നാ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ സ​മ​യ​ത്തു​ണ്ടാ​യ ധാ​ര​ണ.

ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ൽ എ​ന്നി​വ​ർ മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞ് കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ന്ത്രി​മാ​രാ​ക​ണം എ​ന്നാ​ണ് ധാ​ര​ണ. ഈ ​മാ​സം 18 നാ​ണ് ന​വ​കേ​ര​ള സ​ദ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സി​ന് മു​ൻ​പ് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ്-ബി ​ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ലും ഗ​താ​ഗ​ത വ​കു​പ്പ് വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ഗ​ണേ​ഷ് കു​മാ​ർ. വ​നം വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നീ​ക്കം. അ​തേ​സ​മ​യം സോ​ളാ​ര്‍ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ണേ​ഷ് കു​മാ​റി​ന് മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​ന്ന​തി​ൽ സി​പി​എ​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വു​മു​ണ്ട്.

കൂ​ടാ​തെ ന​വ​കേ​ര​ള സ​ദ​സി​ൽ നി​ല​വി​ലെ എ​ല്ലാ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ന് ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ മു​ൻ​തൂ​ക്കം ല​ഭി​ച്ചാ​ൽ മ​ന്ത്രി​സ​ഭാ പു​നഃസം​ഘ​ട​ന ന​വ​കേ​ര​ള സ​ദ​സി​ന് ശേ​ഷം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.
ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റ് പാ​ർ​ട്ടി​യും എ​ൽജെഡി​യും മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന സൂ​ച​ന​ക​ളുണ്ട്.

സി​പി​എം മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും എ.​എ​ന്‍. ഷം​സീ​റി​നെ സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തുനി​ന്ന് മാ​റ്റി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജിനെ സ്പീ​ക്ക​റാ​ക്കു​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment