ഈ പാവയ്ക്ക കയ്ക്കില്ല! ഗ​ന്‍റോ​ല പാ​വ​യ്ക്ക കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി റു​ബീ​ന…


ചാ​രും​മൂ​ട് : പാ​വ​ക്ക​യ്ക്ക് ഗു​ണം ഏ​റെ​യാ​ണെ​ങ്കി​ലും പ​ല​രും ക​ഴി​ക്കാ​ൻ മ​ടി​ക്കു​ന്ന​ത് ക​യ്പ്പെന്ന കുറ്റം പറഞ്ഞാണല്ലോ. ഇ​വി​ടെ ക​യ്പ്പി​ല്ലാ​ത്ത പാ​വ​ക്ക ഇ​ന​മാ​യ ഗ​ന്‍റോ​ല വീ​ട്ടു​വ​ള​പ്പി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ വി​ജ​യ​ക​ര​മാ​യി കൃ​ഷി​ചെ​യ്ത് വി​ള​വെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​യും വീ​ട്ട​മ്മ​യു​മാ​യ റു​ബീ​ന .

നൂ​റ​നാ​ട് പാ​ല​മേ​ൽ മു​തു​കാ​ട്ടു​ക​ര മു​റി​യി​ലെ സ​ൽ​മാ​ൻ മ​ൻ​സി​ലി​ൽ റു​ബി​ന​യാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ ഗന്‍റോ​ലം കൃ​ഷി ചെ​യ്ത് വി​ജ​യ​ക​ര​മാ​യി വി​ള​വെ​ടു​ത്ത​ത്.​ ആ​സാ​മി​ലും ക​ർ​ണാ​ട​ക​യി​ലെ ഗോ​ണി കു​പ്പ​യി​ലും ക​ർ​ഷ​ക​ർ ധാ​രാ​ള​മാ​യി ഇ​ത് കൃ​ഷി ചെ​യ്യാ​റു​ണ്ട്.​

ഇ​പ്പോ​ൾ വ​യ​നാ​ട്ടി​ലും ​ഗന്‍റോല കൃ​ഷി വ്യാ​പ​ക​മാ​ണ്. കി​ലോ​യ്ക്ക് 200 രൂ​പ​യോ​ള​മാ​ണ് ഇ​തി​ന് വി​പ​ണ​യി​ലെ വി​ല.​ എ​ന്നാ​ൽ ന​മ്മു​ടെ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് കൃ​ഷി ചെ​യ്യു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്.

ന​ടീ​ൽ വ​സ്തു കി​ഴ​ങ്ങ് ഇ​ന​മാ​യ​തി​നാ​ൽ ഒ​രി​ക്ക​ൽ ന​ട്ട് പ​രി​പാ​ലി​ച്ചാ​ൽ വ​ർ​ഷ​ങ്ങ​ളോ​ളം വ​ള​ർ​ന്ന് വി​ള​വ് ല​ഭി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ക​യ്പ്പി​ല്ലാ​ത്ത പാ​വ​ക്ക കൃ​ഷി​യെ വേ​റി​ട്ട ുനി​ർ​ത്തു​ന്നു.​ ഗന്‍റോ​ല​യ്ക്ക് പോ​ഷ​ക ഒൗ​ഷ​ധ ഗു​ണ​ങ്ങ​ൾ ഏ​റെ​യാ​ണ്.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള 15 സെ​ന്‍റി​ലാ​ണ് റു​ബി​ന കൃ​ഷി ചെ​യ്ത​ത് . കൂ​ടാ​തെ ആ​ട്, മു​യ​ൽ, കോ​ഴി ഇ​വ​യെ വ​ള​ർ​ത്തി ഇ​തി​ലൂ​ടെ വ​രു​മാ​ന​വും റു​ബീ​ന ക​ണ്ടെ​ത്തു​ന്നു​ണ്ട്.​

റു​ബീ​ന​യു​ടെ ഭ​ർ​ത്താ​വ് ഷി​ബു വി​ദേ​ശ​ത്താ​ണ്.​ ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളാ​ണ് ഉ​ള്ള​ത് ഇ​വ​രും വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​ക​ൾ വ​ഴി പ​ഠ​ന​ത്തോ​ടൊ​പ്പം ജൈ​വ കൃ​ഷി ഉ​ൾ​പ്പ​ടെ​യു​ള്ള കൃ​ഷി ചെ​യ്ത് നാ​ടി​നും കാ​ർ​ഷി​ക മേ​ഖ​ല​ക്കും മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പാ​ല​മേ​ൽ കൃ​ഷി​ഭ​വ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​റ്റ​വും ന​ല്ല കു​ട്ടി ക​ർ​ഷ​ക​രാ​യി ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. അ​തി​നാ​ൽ മാ​താ​വ് റു​ബീ​ന​യു​ടെ കൃ​ഷി​ജോ​ലി​ക​ളി​ൽ മ​ക്ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വു​മു​ണ്ട്.

താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​ണ് സ​ൽ​മാ​ൻ ഷാ. ​സ​ഹോ​ദ​രി സ​ന ഫാ​ത്തി​മ നൂ​റ​നാ​ട് സി​ബി എം ​എ​ച്ച്എ​സി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Related posts

Leave a Comment