ആരാണ് ആ പ്രമുഖ നടന്‍? ബാ​ങ്കി​ല്‍ എ​ല്ലാ​വ​രോ​ടും അയാൾ പ​റ​ഞ്ഞ​ത് ഞാ​ന്‍ അ​യാ​ളെ പ്ര​ണ​യി​ച്ച്, സി​നി​മ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ച​തി​ച്ചു എ​ന്നാ​ണ്..! ഗാ​യ​ത്രി സു​രേ​ഷ് തുറന്നുപറയുന്നു…

ട്രോ​ളു​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. പ​ല​പ്പോ​ഴും അ​തി​നെ​ല്ലാം മ​റു​പ​ടി​യു​മാ​യി താരം രം​ഗ​ത്തു വ​രി​ക​യും ചെ​യ്തി​രു​ന്നു.

ട്രോ​ളു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നും ഒ​രി​ക്ക​ൽ ഗാ​യ​ത്രി പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ​ ത​നി​ക്ക് വ​ന്ന ചി​ല പ്രൊ​പ്പോ​സ​ലു​ക​ളെക്കുറി​ച്ചും ട്രോ​ളു​ക​ളെക്കുറി​ച്ചും പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി.

ഒ​രുകോ​ടി എ​ന്ന ടെലിവിഷൻ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഗാ​യ​ത്രി മ​ന​സ് തു​റ​ന്ന​ത്.

ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്ത് സ്ഥിരമായി എ​ന്‍റെ പി​റ​കേ ഒ​രാ​ള്‍ ന​ട​ക്കു​മാ​യി​രു​ന്നു. പോ​വു​ന്ന ഇ​ട​ത്ത് എ​ല്ലാം പി​ന്നാ​ലെ വ​രും.

ഞാ​ന്‍ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ന്‍റെ താ​ഴെ ത​ന്നെ മു​റി​യെ​ടു​ത്ത് താ​മ​സം തു​ട​ങ്ങി. അ​ടി​ക്ക​ടി വ​ന്ന് ഡോ​റി​ല്‍ മു​ട്ടും.

ബാ​ങ്കി​ല്‍ എ​ല്ലാ​വ​രോ​ടും അയാൾ പ​റ​ഞ്ഞ​ത് ഞാ​ന്‍ അ​യാ​ളെ പ്ര​ണ​യി​ച്ച്, സി​നി​മ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ച​തി​ച്ചു എ​ന്നാ​ണ്.

അ​ത് എ​നി​ക്ക് ഭ​യ​ങ്ക​ര ബു​ദ്ധി​മു​ട്ടായി​രു​ന്നു. പി​ന്നീ​ട് ഞാ​ന്‍ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ ഈ ​സം​ഭ​വം പ​റ​യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ അ​യാ​ള്‍ പി​ന്നാ​ലെ ന​ട​ക്കു​ന്ന​ത് നി​ര്‍​ത്തി-ഗാ​യ​ത്രി സു​രേ​ഷ് പ​റ​യു​ന്നു.

ഈ ​ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ൽ സി​നി​മ​യി​ല്‍ നി​ന്ന് ഒ​രു പ്ര​മു​ഖ ന​ട​ന്‍ ത​ന്നെ പ്രൊ​പ്പോ​സ് ചെ​യ്ത കാ​ര്യ​വും ഗാ​യ​ത്രി വെ​ളി​പ്പെ​ടു​ത്തി. സി​നി​മാ ന​ട​ന്‍ ആ​യ​തുകൊ​ണ്ട​ല്ല അ​ദ്ദേ​ഹ​ത്തോ​ട് നോ ​പ​റ​ഞ്ഞ​ത്.

എ​നി​ക്ക് ഐ ​വൈ​ബ് കി​ട്ടി​യി​ല്ല എ​ന്ന​ത് കൊ​ണ്ടാ​ണ്. സി​നി​മ​യി​ല്‍ നി​ന്ന് വി​വാ​ഹം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ പ്ര​ണ​വി​നെ വി​വാ​ഹം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട് എ​ന്ന് ഞാ​ന്‍ പ​റ​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ഗാ​യ​ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment