പി.സി. ജോർജ് തോക്ക് ചൂണ്ടിയ സംഭവം; മുണ്ടക്കയത്ത് ഹർത്താൽ ജനജീ വിതത്തെ ബാധിച്ചു; എംഎൽഎ പരാതി നൽകിയവർ ക്കെതിരേ കേസെടുത്തെങ്കിലും എംഎൽ എയ്ക്ക് എതിരേ കേസെടുക്കാതെ പോലീസ്

pc-george-gunകോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ തോ​ക്കു ചൂ​ണ്ടിയ സം​ഭ​വ​ത്തി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യും മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ത​ന്നെ ഗു​ണ്ട​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നു കാ​ണി​ച്ചാ​ണു അ​ദേ​ഹം പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്.

ത​ന്നെ ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യ​വ​രി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണു ലൈ​സ​ൻ​സു​ള്ള തോ​ക്ക് എ​ടു​ത്ത​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. അ​തേ​സ​മ​യം സം​ഭ​വം സം​ബ​ന്ധി​ച്ചു മു​ണ്ട​ക്ക​യം പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പി.​സി. ജോ​ർ​ജ് എംഎൽഎ വെ​ള്ള​നാ​ടി എ​സ്റ്റേ​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ മു​ത​ലു​ള​ള സം​ഭ​വ​ങ്ങ​ളാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ടു പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ​ചോ​ദി​ച്ച​റി​യു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യ​തും തോ​ക്കു ചൂ​ണ്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ടേ​പ്പും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​കൂ​ട്ട​രും ന​ല്കി​യി​രി​ക്കു​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ണ്ട​ക്ക​യം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി വീ​ഡി​യോ ടേ​പ്പ് ഇ​ന്നു പ​രി​ശോ​ധി​ക്കും.

വി​ശ​ദ​മാ​യി സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ക​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്ന​തു പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക​യുള്ളൂ​വെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി എം​എ​ൽ​എ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു തെ​ളി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ തു​ട​ർ​ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​യുള്ളൂവെ​ന്നും മു​ണ്ട​ക്ക​യം എ​സ്ഐ പ്ര​സാ​ദ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ മു​ണ്ട​ക്ക​യ​ത്ത് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഏറെ കടകളും അടഞ്ഞുകിടക്കുകയാണ്.  ദീർഘദൂര ബസുകൾ ഒാടുന്നുണ്ട്. ഒാട്ടോ -ടാക്സി വാഹനങ്ങൾ ഒാടുന്നില്ല. ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ബാധിച്ചു

Related posts