വീ​ട്ടി​ലെ സെ​ക്യൂ​രി​റ്റി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത് അ​ജ്ഞാ​ത​രൂ​പം; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി വീ​ഡി​യോ 

ലോ​കം അ​വ​സാ​നി​ക്കു​ന്ന കാ​ല​ത്തോ​ളം കേ​ൾ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു ചോ​ദ്യ​മാ​ണ് പ്രേ​ത​ങ്ങ​ൾ ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത്. പ​ല​രും ത​ങ്ങ​ൾ​ക്കു​ണ്ടാ​യ പേ​ടി​പ്പി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ ആ​ളു​ക​ളോ​ട് പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. അതുപോലെ രാ​ത്രി​യി​ലെ യാ​ത്ര​ക​ളി​ൽ കാ​ണാ​റു​ള്ള ഭീ​ക​ര രൂ​പ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കാ​റു​മു​ണ്ട്. 

അ​ത്ത​ര​ത്തി​ൽ ഒ​രു യു​വാ​വി​നു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. സ്വ​ന്തം വീ​ട്ടി​ൽ ത​നി​ച്ചി​രി​ക്കു​മ്പോ​ൾ പ്രേ​ത​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യാ​ൽ എ​ന്താ​കും അ​വ​സ്ഥ. ജോ​ലി ക​ഴി​ഞ്ഞ് അ​വ​ശ​നാ​യി വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ചി​ല അ​ന​ക്ക​ങ്ങ​ൾ ഇ​യാ​ൾ കേ​ൾ​ക്കു​ന്ന​ത്. വീ​ട്ടി​ൽ ത​നി​ച്ചാ​ണ് എ​ന്നോ​ർ​ത്ത​പ്പോ​ൾ യു​വാ​വി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടി.

എന്നാൽ ഗാ​രേ​ജി​ലെ ക്യാ​മി​ൽ നിന്നും പതിഞ്ഞ കാഴ്ച ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. ഒരു രൂപം പെട്ടെന്ന് അതുവഴി പോകുന്നതായിരുന്നു ദൃശ്യത്തിൽ. മ​നു​ഷ്യ​രെ​യ​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ൾ ക്യാ​മ​റ ഡി​റ്റ​ക്ട് ചെ​യ്യു​ന്ന​ത് കു​റ​വാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് അ​തു​വ​ഴി പോ​കു​ന്ന കാ​റു​ക​ളു​ടെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​വാ​റു​ണ്ടെന്ന് യുവാവ് പറഞ്ഞു. എ​ന്നാ​ൽ, അ​ത് ക​റു​പ്പ് നി​റ​ത്തി​ലാ​ണ് കാ​ണി​ക്കു​ക. 

ആ​കെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ യു​വാ​വ് ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വ​ച്ചു. വൈറലായ വീഡിയോ ക​ണ്ട​തി​ന് ശേ​ഷം നി​ര​വ​ധി​പേ​രാ​ണ് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. എന്നാൽ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത് പ്രേ​ത​മ​ല്ല​ന്നും കാ​റി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നു​മാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്.

I’m home alone, and my garage cam alerted me to this. I’m both confused and creeped out.
byu/IOBZE inGhosts

 

Related posts

Leave a Comment