കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കും; നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കും; കെ. ബി. ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ. ​ബി ഗ​ണേ​ഷ് കു​മാ​ർ. വ​രു​മാ​നം കൂ​ട്ടു​ക മാ​ത്ര​മ​ല്ല ല​ക്ഷ്യം അ​തി​നൊ​പ്പം ചെ​ല​വ്‌ കു​റ​യ്ക്ക​ലും ഉ​ണ്ടാ​ക​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഷ്ട​ത്തി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കും. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മാ‌​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​യ​ക്ര​മ​ത്തി​ന്‍റെ കു​ഴ​പ്പ​മാ​ണു ന​ഷ്ട​ത്തി​ലോ​ടു​ന്ന​തി​നു കാ​ര​ണ​മെ​ങ്കി​ൽ സ​മ​യ​ക്ര​മം പ​രി​ഹ​രി​ക്കു​മെ​ന്നും മ​റ്റ് യാ​ത്ര സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത എ​സ്റ്റേ​റ്റു​ക​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ​ർ​വീ​സു​ക​ൾ നി​ല​നി​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദീ​ർ​ഘ​ദൂ​ര ബ​സ് യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബ​സ് നി​ർ​ത്തി​ക്കൊ​ടു​ക്കാ​റു​ണ്ട്. ആ ​സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യു​ള്ള​താ​ക്കും. ശു​ചി​മു​റി​ക​ൾ ഇ​ല്ലാ​തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്ത് ന​ൽ​ക​ണം. ശു​ചി​മു​റി ഉ​ൾ​പ്പ​ടെ നി​ർ​മി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ അ​വി​ടെ ബ​സ് നി​ർ​ത്തു​ക​യു​ള്ളു​വെ​ന്നും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ മൂ​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കു പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

റോ​ബി​ൻ ബ​സ് വി​ഷ​യ​ത്തി​ൽ​കോ​ട​തി വി​ധി​ക്ക് ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നും നി​യ​മ ലം​ഘ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും കെ. ​ബി ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ​താ​ഗ​ത​മ​ന്ത്രി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റും നാ​ളെ പ​മ്പ​യി​ലേ​ക്ക് പോ​കും.

 

 

Related posts

Leave a Comment