ട്രാഫിക് നിയമം തെറ്റിച്ചാല്‍ പിഴ പണമായി വേണ്ട! പിന്നെയോ? നന്മനിറഞ്ഞ ശിക്ഷയുമായി അമേരിക്കന്‍ പോലീസ്

godley-police-deptഅനധികൃതമായി വാഹനം പാര്‍ക്ക് ചെയ്ത് എവിടെയെങ്കിലും പോയി തിരികെയെത്തുമ്പോള്‍ വാഹനത്തില്‍ പോലീസിന്റെ വക പാര്‍ക്കിംഗ് ടിക്കറ്റ് കണ്ടാല്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ? പ്രത്യേകിച്ച് ഈ ക്രിസ്തുമസ്  സീസണില്‍. തിരക്ക് പിടിച്ച റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് ആഘോഷപൂര്‍വ്വമായ ഷോപ്പിംഗും കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പിഴ കൂടി ഒടുക്കണമെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് ഇഷ്ടപ്പെടുക?.

എന്നാല്‍ അമേരിക്കയിലെ ടെക്‌സസിലെ ട്രാഫിക് പോലീസ്  ഈ ക്രിസ്തുമസ് സീസണില്‍ വ്യത്യസ്തമായ ഒരു സമ്പ്രദായവുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ ഇവര്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുന്നു. പാര്‍ക്കിംഗ് ടിക്കറ്റുകള്‍ കൈമാറുന്നതിന് പകരം ഒരു ചെറിയ കുറിപ്പാണ് ഉദ്യോഗസ്ഥര്‍ നിയമ ലംഘകരുടെ വാഹനത്തില്‍ പതിക്കുന്നത്. പാവപ്പെട്ട കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും സമ്മാനം സ്റ്റേഷനിലെത്തിക്കുക എന്നാണ് ഈ കുറിപ്പില്‍ ആവശ്യപ്പെടുക. ഈ പുതിയ നടപടി തുടങ്ങിയതിന് ശേഷം ധാരാളം സമ്മാനപ്പൊതികള്‍ ഇതിനോടകം സ്‌റ്റേഷനിലെത്തിയതായി ടെക്‌സസ് പോലീസ് പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ടെക്‌സസിലെ പോലീസ് ചീഫായി സ്ഥാനമേറ്റ ജെയ്‌സണ്‍ ജോര്‍ദാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രത്യേക താത്പ്പര്യ പ്രകാരമാണ് ഇത് നടന്നത്.

200 ലധികം കുട്ടികള്‍ക്ക് തങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്ത് കഴിഞ്ഞു. ഇത് എല്ലാ വര്‍ഷവും നടത്തണമെന്നാണ്  ആഗ്രഹം.  അടുത്ത അധ്യയന വര്‍ഷാരംഭത്തിലും ഇത്തരത്തിലുള്ള ഒരു സമ്മാന ശേഖരണം നടത്തണമെന്ന് ആലോചിക്കുന്നു. പോലീസ് ചീഫ് പറഞ്ഞു. ആ സമയത്ത് കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളായിരിക്കും ശേഖരിക്കുക.

പോലീസും ജനങ്ങളുമായുള്ള അകലം കുറയ്ക്കാനും ബന്ധം വളര്‍ത്താനും ഇത്തരത്തിലുള്ള പരിപാടികള്‍ സഹായകമാകുമെന്നും ഇത് താന്‍ മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പരീക്ഷിച്ച് വിജയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തമായ ഈ ശിക്ഷാ രീതി ജനങ്ങള്‍ ആസ്വദിക്കുന്നതായാണ് പഠനങ്ങളും സര്‍വ്വേകളും തെളിയിക്കുന്നത്.

Related posts