സിഥിരമായി വയറുവേദനയും ശരീരഭാരം കുറയലും! പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ഞെട്ടി; ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറില്‍ നിന്ന് പുറത്തെടുത്തത് 750 ഗ്രാം മുടി

സ്വന്തം മുടി കഴിക്കുന്നത് ശീലമാക്കിയ യുവതിയുടെ വയറില്‍ നിന്നും പുറത്തെടുത്തത് 750 ഗ്രാം മുടി. ഖട്‌കോപര്‍ സ്വദേശി അര്‍ച്ചന താബെയുടെ ശരീരത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ മുടി പുറത്തെടുത്തത്. മുംബൈ ഖട്കോപറിലെ രാജവാടി ആശുപത്രിയിസാണ് സംഭവം. ശരീര ഭാരം ക്രമാതീതമായി കുറയുന്നതും പെണ്‍കുട്ടിയുടെ അടിവയര്‍ ചുരുങ്ങുന്നതായും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അര്‍ച്ചനയെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവതിയുടെ ശരീര ഭാരം 30 കിലോഗ്രാമായി കുറഞ്ഞിരുന്നു. വയറുവേദനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ സിടി സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് മുടി കണ്ടെത്തിയത്.

വയറിനുള്ളിലും കൊടലിലും മുടി ഉണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിക്ക് ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഭാരത് പ്രതികരിച്ചത്. വര്‍ഷങ്ങളായി പെണ്‍കുട്ടി മുടി കഴിക്കുന്നതായും ചെറുകുടല്‍ വരെ എത്തിയ മുടി പുറത്തെടുത്തപ്പോള്‍ 103 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപൂര്‍വ്വമായ റാന്‍പുന്‍സല്‍ സിഡ്രമാണ് പെണ്‍കുട്ടിക്കെന്നും, മെഡിക്കല്‍ റെക്കോഡുകളില്‍ 88 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്റെ വയറില്‍ ഒരുമുഴ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ താന്‍ സുഖം പ്രാപിച്ചിരിക്കുന്നു എന്നുമാണ് ശസ്ത്രക്രിയക്ക് ശേഷം അര്‍ച്ചന പ്രതികരിച്ചത്. തങ്ങളുടെ മകളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

 

Related posts