തുടരെത്തുടരെ ഉണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ സമുദ്രോപരിതലത്തിലെ താപനില വര്‍ധിക്കു ന്നതിന്റെ പരിണിതഫലം ! ആഗോളതാപനം ഉയരുമ്പോള്‍ മാനവരാ ശിയുടെ നിലനില്‍പ്പ് ചോദ്യചിഹ്നമാവുന്നു…

നിസര്‍ഗ, ഉംഫന്‍, ഓഖി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലുമായി രൂപം കൊണ്ട അനേകം ചുഴലിക്കാറ്റുകളില്‍ ചിലതു മാത്രമാണിത്.

ഇത് വെറുതെ വന്നുപോവുക മാത്രമല്ല ചെയ്തത്. നിരവധി ജീവനുകളും സ്വത്തുകളും ഒപ്പം അപഹരിക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണെന്ന് ഒന്നു പരിശോധിച്ചാല്‍ മനസ്സിലാവും.

സമുദ്രോപരിതലത്തിലെ താപനിലയില്‍ ആഗോളതാപനം മൂലം വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇത് സമുദ്രസമ്പത്ത് ഒന്നാകെ നശിപ്പിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

അതിന്റെ സൂചനകളില്‍ ഒന്നു മാത്രമാണ് ചുഴലിക്കാറ്റ്. കടലില്‍ 100 വര്‍ഷത്തിനുള്ളില്‍ 0.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷം കൊണ്ട് അത് ഇരട്ടിയായെന്നാണ് കണക്ക്.

സമുദ്രോപരിതലത്തില്‍ ചൂട് കൂടുന്നതാണ് ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ കാരണം. സമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമായി ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്.

സമുദ്രോപരിതലത്തിലെ ചൂട് 25 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോള്‍ ചുഴലിക്കാറ്റിനു സാധ്യത തെളിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അമിതമാകുമ്പോള്‍ കടല്‍വെള്ളവുമായി ചേര്‍ന്നു കാര്‍ബോണിക് ആസിഡ് രൂപപ്പെടും.

ഇങ്ങനെ കടല്‍ അമ്ലമയമാകുന്നതു മത്സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കും. 50 വര്‍ഷത്തിനിടയില്‍ കടലില്‍ ലവണാംശം 4 ശതമാനം കൂടിയപ്പോള്‍ പിഎച്ച് മൂല്യം 0.1 കുറഞ്ഞു. ഓക്‌സിജന്റെ അഭാവം മത്സ്യസമ്പത്തിനു ദോഷമാണ്.

കാറ്റിന്റെ ഗതിയിലും തിരമാലയുടെ ഉയരത്തിലും ശക്തിയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ തീരപ്രദേശത്തിന്റെയും സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെത്തന്നെ തകിടം മറിയ്ക്കാന്‍ പോന്നതാണ്.

ആഗോള താപനത്തെ തുടര്‍ന്ന് സമുദ്രോപരിതലത്തിലെ ചൂട് വര്‍ധിച്ചുവരുന്നതാണ് ഇതിന് കാരണമായി മാറുന്നത്. 1948മുതലുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പല പ്രമുഖ നഗരങ്ങളും വെള്ളത്തിലാവുമെന്നും മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Related posts

Leave a Comment