ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി ! ന്യൂ​ന​മ​ര്‍​ദ​മാ​യി ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത; അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ

കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ഇ​ന്നു യെ​ലോ അ​ല​ര്‍​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച​യും യെ​ലോ അ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ള്ള ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും.

Read More

ന്യൂ​ന​മ​ര്‍​ദം തീ​വ്ര​ത പ്രാ​പി​ക്കു​ന്നു ! നാ​ലു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. തീ​വ്ര​മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് സം​സ്ഥാ​ന​ത്ത് നാ​ലു​ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. മ​ല​പ്പു​റം, പാ​ലാ​ക്കാ​ട്, തൃ​ശൂ​ര്‍, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ആ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ്ദം 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തീ​വ്ര​മാ​കു​മെ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യാ​ണ് ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​ത്. വ​രും​മ​ണി​ക്കൂ​റി​ല്‍ ഇ​ത് ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റും. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​ത്…

Read More

ബം​ഗാ​ള്‍ തീ​ര​ത്തി​ന​ടു​ത്ത് ‘അ​ന്ത​രീ​ക്ഷ​ച്ചു​ഴി’ ! നാ​ളെ മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ മ​ഴ ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം…

നാ​ളെ മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം വീ​ണ്ടും ശ​ക്തി​പ്പെ​ടും. സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വ​ട​ക്ക​ന്‍ ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍ തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പം​കൊ​ണ്ട അ​ന്ത​രീ​ക്ഷ​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്താ​ല്‍ കേ​ര​ള​ത്തി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ പ്ര​വ​ച​നം. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ശ​ക്ത​മാ​യ കാ​ല​വ​ര്‍​ഷ​ത്തി​നു​പ​ക​രം ഇ​ട​വി​ട്ടു​ള്ള ഒ​റ്റ​പ്പെ​ട്ട മ​ഴ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ല​ഭി​ച്ച​ത്. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി പെ​ട്ടെ​ന്ന് ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളും ചു​ഴ​ലി​യും ഒ​ന്നി​നു​പി​ന്നാ​ലെ ഒ​ന്നാ​യി രൂ​പം​കൊ​ള്ളാ​നു​ള​ള സാ​ധ്യ​ത​യും, ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ ശ​ക്ത​മാ​യ ഉ​ഷ്ണ​ജ​ല​പ്ര​വാ​ഹ പ്ര​തി​ഭാ​സ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം ! അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത…

ചെറിയ ഒരിടവേളയ്ക്കു ശേഷം വീണ്ടും ന്യൂനമര്‍ദ്ദ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ നിലവില്‍ ന്യൂനമര്‍ദ്ദ ഭീഷണിയില്ലെങ്കിലും എന്നാല്‍ അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. വരും മണിക്കൂറില്‍ കിഴക്കു-വടക്കു കിഴക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

‘യാസ്’ ഇതാ വരുന്നു ! ടൗട്ടെയ്ക്കു ശേഷം അടുത്ത ചുഴലിക്കാറ്റ് രൂപമെടുക്കുന്നു; ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും; മഴ കനക്കും…

കേരളത്തെ ഭയപ്പെടുത്തി കടന്നു പോയ ടൗട്ടെയ്ക്കും പിന്നാലെ ഒരു ചുഴലിക്കാറ്റ് കൂടി രൂപമെടുക്കുന്നു. യാസ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും കേരളത്തിനു പുറത്തുകൂടിയാണ്. എന്നാല്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അതു കഴിഞ്ഞാല്‍ വൈകാതെ സംസ്ഥാനത്തു മണ്‍സൂണ്‍ പെയ്തുതുടങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ 23-നു ന്യൂനമര്‍ദം രൂപംകൊള്ളുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം അറിയിച്ചു. അത് തുടര്‍ന്നുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറാനിടയുണ്ട്. 26-നു വൈകിട്ട് യാസ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞുവീശും. ന്യൂനമര്‍ദത്തിന്റെ ശക്തിയില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കും. അതു മണ്‍സൂണിനെ വേഗത്തില്‍ കരയിലേക്ക് അടുപ്പിക്കും. ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള മഴ തീരുന്നതിനു തൊട്ടുപിന്നാലെ മണ്‍സൂണെത്തും. മണ്‍സൂണ്‍ 31-ന് കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചത്. പുതിയ ന്യൂനമര്‍ദത്തിന്റെ സാഹചര്യത്തില്‍ മണ്‍സൂണ്‍ അതിലും വേഗമെത്താന്‍ സാധ്യത…

Read More

തുടരെത്തുടരെ ഉണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ സമുദ്രോപരിതലത്തിലെ താപനില വര്‍ധിക്കു ന്നതിന്റെ പരിണിതഫലം ! ആഗോളതാപനം ഉയരുമ്പോള്‍ മാനവരാ ശിയുടെ നിലനില്‍പ്പ് ചോദ്യചിഹ്നമാവുന്നു…

നിസര്‍ഗ, ഉംഫന്‍, ഓഖി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലുമായി രൂപം കൊണ്ട അനേകം ചുഴലിക്കാറ്റുകളില്‍ ചിലതു മാത്രമാണിത്. ഇത് വെറുതെ വന്നുപോവുക മാത്രമല്ല ചെയ്തത്. നിരവധി ജീവനുകളും സ്വത്തുകളും ഒപ്പം അപഹരിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണെന്ന് ഒന്നു പരിശോധിച്ചാല്‍ മനസ്സിലാവും. സമുദ്രോപരിതലത്തിലെ താപനിലയില്‍ ആഗോളതാപനം മൂലം വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇത് സമുദ്രസമ്പത്ത് ഒന്നാകെ നശിപ്പിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. അതിന്റെ സൂചനകളില്‍ ഒന്നു മാത്രമാണ് ചുഴലിക്കാറ്റ്. കടലില്‍ 100 വര്‍ഷത്തിനുള്ളില്‍ 0.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷം കൊണ്ട് അത് ഇരട്ടിയായെന്നാണ് കണക്ക്. സമുദ്രോപരിതലത്തില്‍ ചൂട് കൂടുന്നതാണ് ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ കാരണം. സമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമായി ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. സമുദ്രോപരിതലത്തിലെ ചൂട് 25…

Read More

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ‘നിസര്‍ഗ’ ചുഴലിക്കാറ്റായി മാറും ! കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്…

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അത്തരത്തില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ ‘നിസര്‍ഗ’ എന്ന പേരിലാകും അറിയപ്പെടുക. ബംഗ്ലാദേശ് നിര്‍ദേശിച്ച പേരാണിത്. തെക്കു കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തിനടുത്തായിട്ടാണ് ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഈ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദവും പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കിയാകും ഈ ചുഴലിക്കാറ്റ് സഞ്ചരിക്കുകയെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. അതേസമയം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഒമ്പുത ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ…

Read More

അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ‘വായു’ചുഴലിക്കാറ്റായി മാറി ! അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യത; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്തമഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് രാവിലെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. വായു എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.…

Read More