ഗോ​കു​ല​ത്തി​ന് ഇ​ഞ്ചു​റി


കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. ഹോം ​മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം 2-3ന് ​മു​ഹ​മ്മ​ദ​ൻ എ​സ്‌സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ലാ​യി​രു​ന്നു ഗോ​കു​ലം വീ​ണ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നാം​ധാ​രി​യോ​ടും ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ ഗോ​കു​ലം കേ​ര​ള പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

16-ാം മി​നി​റ്റി​ൽ എ​ഡ്ഡി ഹെ​ർ​ണാ​ണ്ട​സി​ലൂ​ടെ കോ​ൽ​ക്ക​ത്ത​ൻ ക്ല​ബ് ലീ​ഡ് നേ​ടി. അ​ല​ക്സി​സ് ഗോ​മ​സ് (23’) ടീ​മി​ന്‍റെ ര​ണ്ടാം ഗോ​ളും സ്വ​ന്ത​മാ​ക്കി. ഇ​ഞ്ചു​റി ടൈ​മി​ൽ നൗ​ഫ​ലി​ലൂ​ടെ (45+1’) ഗോ​കു​ലം ഒ​രു ഗോ​ൾ മ​ട​ക്കി.

65-ാം മി​നി​റ്റി​ൽ നി​ധി​ൻ കൃ​ഷ്ണ​യി​ലൂ​ടെ ഗോ​കു​ലം 2-2ൽ ​എ​ത്തി. എ​ന്നാ​ൽ, 90+7-ാം മി​നി​റ്റി​ൽ ഡേ​വി​ഡ് ലാ​ൽ​ല​ൻ​സം​ഗ​യു​ടെ ഗോ​ളി​ൽ മു​ഹ​മ്മ​ദ​ൻ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു.

17 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 38 പോ​യി​ന്‍റു​മാ​യി മു​ഹ​മ്മ​ദ​നാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. ഗോ​കു​ലം (32) മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

Related posts

Leave a Comment