30 കൊ​ല്ല​ക്കാ​ലം മു​മ്പ് കു​പ്പി​യി​ല​ട​ച്ച് ക​ട​ലി​ലൊ​ഴു​ക്കി​യ ആ സ​ന്ദേ​ശം ഒടുവിൽ തീ​ര​ത്ത് ; പി​ന്നാ​ലെ ന​ട​ന്ന​ത് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ൾ

ഒ​രു വി​ദ്യാ​ർ​ഥി 30 വ​ർ​ഷം മു​മ്പ് കു​പ്പി​യി​ലാ​ക്കി ക​ട​ലി​ലൊ​ഴു​ക്കി​യ ഒ​രു സ​ന്ദേ​ശം ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത സം​ഭ​വ വി​കാ​സ​ങ്ങ​ളി​ൽ ചെ​ന്നെ​ത്തി​യ​താ​ണ് വൈറലാകുന്നത്. ഈ ​സ​ന്ദേ​ശം കി​ട്ടി​യ​ത് സ​താം​പ്ട​ൺ തീ​ര​ത്തു​നി​ന്നും ആ​ഡം ട്രാ​വി​സ് എ​ന്ന വ്യ​ക്തി​ക്കാ​ണ്. പ​ച്ച കു​പ്പി​യി​ല​ട​ച്ച ഒ​രു സ​ന്ദേ​ശ​മാ​യി​രു​ന്നു അ​ത്. തീ​ര​ത്ത് വ​ച്ച് ത​ന്നെ കു​പ്പി തു​റ​ന്ന് സ​ന്ദേ​ശം പു​റ​ത്തെ​ടു​ക്കാ​ൻ ആ​ഡം ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​ന് ക​ഴി​ഞ്ഞി​ല്ല. പി​ന്നാ​ലെ, ഇ​യാ​ൾ വീ​ട്ടി​ൽ ചെ​ന്ന് കു​പ്പി ത​ക​ർ​ത്ത് സ​ന്ദേ​ശം പു​റ​ത്തെ​ടു​ത്തു.

1992 ഒ​ക്ടോ​ബ​റി​ൽ എ​ഴു​തി​യ​താ​യി​രു​ന്നു കു​റി​പ്പ്. പെ​ൻ​സി​ൽ വ​ച്ചാ​യി​രു​ന്നു അ​തെ​ഴു​തി​യ​ത്. അ​ധ്യാ​പ​ക​നാ​യ റി​ച്ചാ​ർ​ഡ് ഇ ​ബ്രൂ​ക്‌​സ് ന​ൽ​കി​യ അ​സൈ​ൻ​മെ​ന്‍റിന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് കു​റി​പ്പ് എ​ഴു​തി​യ​ത്. ഈ ​അ​സൈ​ൻ​മെ​ൻ്റി​ൽ, സ​മു​ദ്ര പ്ര​വാ​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ വേ​ണ്ടി വി​ദ്യാ​ർ​ഥി​ക​ളോ​ട് സ​ന്ദേ​ശ​ങ്ങ​ളെ​ഴു​തി കു​പ്പി​യി​ല​ട​ച്ച് ഒ​ഴു​ക്കി വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു അ​ധ്യാ​പ​ക​ൻ.

അ​തി​നു​ള്ളി​ലെ സ​ന്ദേ​ശം ഇ​ങ്ങ​നെ​യാ​യി​രു​ന്നു: “ഈ ​ക​ത്ത് ക​ണ്ടെ​ത്തു​ന്ന പ്രി​യ​പ്പെ​ട്ട​വ​രേ, ഒ​മ്പ​താം ക്ലാ​സി​ലെ ഒ​രു ഭൗ​മ​ശാ​സ്ത്ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​കു​പ്പി ലോം​ഗ് ഐ​ല​ൻ​ഡി​ന​ടു​ത്തു​ള്ള അ​റ്റ്ലാ​ൻ്റി​ക് സ​മു​ദ്ര​ത്തി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ടി​രി​ക്കു​ന്ന​ത്. ദ​യ​വാ​യി ചു​വ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ച്ച് കു​പ്പി ഞ​ങ്ങ​ൾ​ക്ക് തി​രി​കെ ന​ൽ​കു​ക. ന​ന്ദി, സീ​ൻ, ആ​ൻ​ഡ് ബെ​ൻ.“

ഷോ​ൺ മ​ക്ഗി​ൽ, ബെ​ൻ ഡോ​റോ​സ്കി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് 30 കൊ​ല്ല​ക്കാ​ലം ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്ന് തീ​ര​ത്ത​ണ​ഞ്ഞ ആ ​കു​പ്പി​യി​ലെ കു​റി​പ്പ് അ​യ​ച്ചി​രു​ന്ന​ത്. Mattituck High School -ൽ ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥിക​ളാ​യി​രു​ന്നു ഈ ​ക​ത്തെ​ഴു​തി​യത്.  അ​ങ്ങ​നെ ആ ​സ്കൂ​ളി​ന്‍റെ അ​ലു​മ്നി പേ​ജി​ൽ ആ​ഡം ത​നി​ക്ക് കി​ട്ടി​യ കു​പ്പി​യു​ടേ​യും കു​റി​പ്പി​ന്‍റേയും ചി​ത്രം പ​ങ്കു​വ​ച്ചു. എ​ന്നാ​ൽ, ഈ ​അ​സൈ​ൻ​മെന്‍റ് ന​ൽ​കി​യ അ​ധ്യാ​പ​ക​ൻ ബ്രൂ​ക്സ് ക​ഴി​ഞ്ഞ സെപ്തം​ബ​റി​ൽ മ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ൾ ഈ ​കു​റി​പ്പ് ക​ണ്ടു. അ​ത​വ​ർ​ക്ക് വ​ല്ലാ​ത്ത അ​ത്ഭു​ത​വും അ​മ്പ​ര​പ്പു​മാ​ണ് സ​മ്മാ​നി​ച്ച​ത്. 30 കൊ​ല്ല​ക്കാ​ലം മു​മ്പ് അ​ച്ഛ​ൻ ന​ൽ​കി​യ ഒ​രു അ​സൈ​ൻ​മെനന്‍റ് തി​രി​കെ വ​രും എ​ന്ന​വ​ർ ക​രു​തി​യേ ഇ​ല്ല.

ഒ​ടു​വി​ൽ ക​ട​ലി​ൽ നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ ആ ​കു​പ്പി​യും സ​ന്ദേ​ശ​വും ആ ​അ​ധ്യാ​പ​ക​ന്‍റെ വീ​ട്ടു​കാ​രെ ഏ​ൽ​പ്പി​ക്കാ​ൻ ത​ന്നെ ആ​ഡം തീ​രു​മാ​നി​ച്ചു. അ​ത് ത​ങ്ങ​ൾ​ക്ക് അ​ച്ഛ​നെ കു​റി​ച്ചു​ള്ള ന​ല്ലൊ​രോ​ർ​മ്മ സ​മ്മാ​നി​ക്കും എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് അ​തി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ബ്രൂ​ക്സി​ന്‍റെ കു​ടും​ബം. ഏ​താ​ണ്ട് 30 വ​ർ​ഷം മു​മ്പ് ഇ​ങ്ങ​നെ​യൊ​രു അ​സൈ​ൻ​മെ​ന്‍റ് ന​ൽ​കു​മ്പോ​ൾ ബ്രൂ​ക്സ് ക​രു​തി​ക്കാ​ണു​മോ ത​ന്‍റെ മ​ര​ണ​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ള​യ​ച്ച ആ ​സ​ന്ദേ​ശം ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​ടു​ത്തെ​ത്തും എ​ന്ന്.

Related posts

Leave a Comment