വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ​വ​ര്‍ വീ​ട്ട​മ്മ​യെ ക​ത്തി​കാ​ട്ടി സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തു !

നേ​മം: വീ​ട്ടി​ല്‍ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ര്‍ വീ​ട്ട​മ്മ​യെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ല്‍ കി​ട​ന്ന ര​ണ്ട് പ​വ​ന്റെ മാ​ല​യും ക​മ്മ​ലും അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ന്‍​പ​തി​നാ​യി​രും രൂ​പ​യും മോ​ഷ്ടി​ച്ചു.

ശാ​ന്തി​വി​ള കു​രു​മി റോ​ഡി​ല്‍ ക​ര​ടി​യോ​ട് ഇ​ട​വ​ഴി​യി​ല്‍ ര​മ്യ ഉ​ണ്ണി​കൃ​ഷ്ണ(36)​ന്റെ വീ​ട്ടി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​ഴു​ത്തി​ല്‍ ക​ത്തി വ​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു​മ​ണി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ പു​റ​ത്ത് നി​ന്ന ര​മ്യ​യോ​ട് ത​ണു​ത്ത വെ​ള്ളം ചോ​ദി​ച്ചു.

അ​ക​ത്ത് ക​യ​റി​യ ര​മ്യ​യെ പു​റ​കി​ല്‍ നി​ന്നു​മെ​ത്തി​യ യു​വാ​ക്ക​ള്‍ ക​ഴു​ത്തി​ല്‍ ക​ത്തി വെ​ച്ച ശേ​ഷം ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല​യും ക​മ്മ​ലും ഊ​രി വാ​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മു​റി​ക്കു​ള്ളി​ല്‍ നി​ന്നും അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ന്‍​പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ചു. തീ​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ര​മ്യ​യു​ടെ ഭ​ര്‍​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വി​ന്റെ അ​മ്മ​യും ര​മ്യ​യു​ടെ മ​ക​നും സം​ഭ​വ​സ​മ​യ​ത്തി​ന് കു​റ​ച്ച് സ​മ​യം മു​മ്പേ പു​റ​ത്തേ​യ്ക്ക് പോ​വു​ക​യും ചെ​യ്തി​രു​ന്നു.

വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ളു​ടെ കൈ​വ​ശം ഹെ​ല്‍​മ​റ്റും ക​യ്യി​ല്‍ ബാ​ഗു​മു​ണ്ടാ​യി​രു​ന്നു ത​മി​ഴും മ​ല​യാ​ള​വും ക​ല​ര്‍​ന്നാ​ണ് സം​സാ​ര​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment