ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണവേട്ട! ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണ​വു​മാ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അറസ്റ്റിൽ

മ​ട്ട​ന്നൂ​ർ: ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണ​വു​മാ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ൽ. 22,20,750 രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യാ​ണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ സ​നാ​ഫി​നെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്നു പു​ല​ർ​ച്ചെ 3.30 ന് ​ദു​ബാ​യി​യി​ൽ നി​ന്ന് ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ബ്ദു​ൾ സ​നാ​ഫ്. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ ഇ​യാ​ളെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 423 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ലദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഈ ​മാ​സം ഒ​രു കോ​ടി​യി​ല​ധി​കം വ​രു​ന്ന 2181 ഗ്രാം ​സ്വ​ർ​ണം വി​മാ​ന​യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ദു​ബാ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് അ​രൂ​ർ ക​ക്ക​ട്ടി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ൽ 1457 ഗ്രാം ​സ്വ​ർ​ണ​വും വ്യാ​ഴാ​ഴ്ച ദു​ബാ​യി​ൽ നി​ ന്നെ​ത്തി​യ കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള​യി​ലെ സ​ൽ​മാ​ൻ ഫാ​രി​സി​ൽ നി​ന്ന് 624 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​സ്റ്റം​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ർ ഇ.​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ, സി.​വി.​മാ​ധ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​അ​ശോ​ക് കു​മാ​ർ, യ​ദു കൃ​ഷ്ണ, കെ.​വി.​രാ​ജു, സ​ന്ദീ​പ് കു​മാ​ർ, സോ​നി​ത്ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment