സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; കേസിലെ മൂന്നാം പ്രതി കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി ഫൈ​സ​ൽ മു​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം​പ്ര​തി തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി ഫൈ​സ​ൽ ഫ​രീ​ദ് മു​ങ്ങി. ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് യു​എ​ഇ ഫൈ​സ​ലി​നെ​തി​രെ കൈ​ക്കൊ​ള്ളു​ന്ന​ത്.

ഫൈ​സ​ലി​നെ നാ​ടു​ക​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. യു​എ​ഇ​യി​ൽനി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ യാ​ത്രാ​വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി. ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് ദു​ബാ​യ് പോ​ലീ​സ് ഫൈ​സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നാ​ടു​ക​ട​ത്താ​നാ​ണ് സാ​ധ്യ​ത.

യു​എ​ഇ​യു​ടെ സീ​ൽ, ലോ​ഗോ എ​ന്നി​വ വ്യാ​ജ​മാ​യി നി​ർ​മി​ച്ചെ​ന്ന പ​രാ​തി​യു​ള്ള​തി​നാ​ലാ​ണ് ഫൈ​സ​ലി​നെ ദു​ബാ​യ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്.

കാണാതായത് ഞായറാഴ്ച രാത്രിമുതൽ
ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് ഫൈ​സ​ലി​നെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. അ​തു​വ​രെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ളും ചാ​ന​ൽ അ​ഭി​മു​ഖ​ങ്ങ​ളു​മാ​യി ഫൈ​സ​ൽ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

യു​എ​ഇ​യി​ലെ ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ങ്ങി​നെ​യെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​തെ​ന്നാ​ണ് സൂ​ച​ന.

വിസ റദ്ദാക്കി
യു​എ​ഇ​യി​ലെ താ​മ​സ വി​സ​യും റ​ദ്ദാ​ക്കി​യ​താ​യാ​ണ് വി​വ​രം. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​പ​ര​മാ​യി ഫൈ​സ​ലി​ന് യു​എ​ഇ​യി​ൽ തു​ട​രാ​നാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇയാളുടെ സു​ഹൃ​ത്ബ​ന്ധ​ങ്ങ​ളി​ലു​ള്ള യു​എ​ഇ പൗര​ന്മാ​ർ ഇ​യാ​ളെ സ​ഹാ​യി​ക്കാ​ൻ മു​തി​രി​ല്ലെ​ന്നാ​ണ് സൂ​ച​ന.

സാധ്യത നാടുകടത്തലിന്
ഇ​ന്ത്യ​യി​ൽ വ​ള​രെ ഗു​രു​ത​ര​മാ​യ ഒ​രു കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പ്ര​തി​യെ​ന്ന നി​ല​യ്ക്ക് ഫൈ​സ​ലി​നെ ദു​ബാ​യ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ടു​ക​ട​ത്തു​ക​യാ​ണ് ചെ​യ്യു​ക.

കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യും യു​എ​ഇ​യും ത​മ്മി​ൽ ധാ​ര​ണ​യു​ള്ള​തി​നാ​ൽ മ​റ്റു​ത​ട​സ​ങ്ങ​ളി​ല്ലാ​തെ ഫൈ​സ​ലി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Related posts

Leave a Comment