അ​ഡാ​പ്റ്റ​റി​ൽ 11 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം, ശ​രീ​ര​ത്തി​ൽ അ​ണി​ഞ്ഞെ​ത്തി​യ​ത് 12 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം; ഐ ​ഫോ​ണി​നു​ള്ളി​ലെ പ​രീ​ക്ഷ​ണ​വും പാ​ളി; പു​ത്ത​ൻ ത​ന്ത്ര​ങ്ങ​ളു​മാ​യി യാ​ത്ര​ക്കാ​ർ

 


വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​പ്പി​ള്‍ ഇ​യ​ര്‍​പോ​ഡി​ന്‍റെ ചാ​ര്‍​ജിം​ഗ് അ​ഡാ​പ്റ്റ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ട​ത്തി കൊ​ണ്ടു​വ​ന്ന 182.44 ഗ്രാം ​സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്തു.

11.47 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മൊബൈ​ൽ​ഫോ​ണി​നു​ള്ളി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ര്‍​ണം എ​ന്ന് തെ​റ്റി ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള​ള ഒ​രു വ​സ്തു​വും അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​യാ​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ വി​ല​ക്കൂ​ടി​യ ഫോ​ണി​നു​ള്ളി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചാ​ല്‍ പി​ടി​ച്ചെ​ടു​ക്കു​മോ എ​ന്നു​ള​ള പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​ണെ​ന്നും പ​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

മ​റ്റൊ​രു കേ​സി​ല്‍ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നും ശ​രീ​ര​ത്തി​ല്‍ അ​ണി​ഞ്ഞു കൊ​ണ്ടു വ​ന്ന 199.79 ഗ്രാം ​തൂ​ക്കം വ​രു​ന്ന ര​ണ്ട് സ്വ​ർ​ണ മാ​ല​ക​ളും അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു.

ഇ​തി​ന് പൊ​തു വി​പ​ണി​യി​ല്‍ 12.57 ല​ക്ഷം രൂ​പ വി​ല വ​രും. സ്വ​ർ​ണ​ത്തി​നു പു​റ​മേ അ​ബു​ദാ​ബി​യി​ല്‍ നി​ന്നും എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ നി​ന്നു​മാ​യി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​കൊ​ണ്ടു​വ​ന്ന വ്യാ​ജ ഗോ​ള്‍​ഡ് ഫ്‌​ളാ​ക്ക് സി​ഗ​ര​റ്റി​ന്‍റെ 40,600 സ്റ്റി​ക്കു​ക​ളും പി​ടി​കൂ​ടി.

വി​പ​ണി​യി​ല്‍ 7.31 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment