വധുവിന്‍റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി വരൻ, കയ്യടിച്ച് കുടുംബം; ലോകത്തിലെ ഏറ്റവും ഭാഗ്യം സിദ്ധിച്ച സ്ത്രീയാണ് വധുവെന്ന് സോഷ്യൽ മീഡിയ

പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ൽ നി​ന്ന് ഒ​രു​പാ​ട് വി​ഭി​ന്ന​മാ​യാ​ണ് ഇ​ന്ന​ത്തെ കാ​ല​ത്ത് വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വ​ര​ൻ വ​ധു​വി​നെ താ​ലി ചാ​ർ​ത്തി​യ ശേ​ഷം പു​ട​വ ന​ൽ​കു​ന്ന സ​മ​യം വ​ധു ത​ന്‍റെ പ​ങ്കാ​ളി​യു​ടെ കാ​ൽ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന ച​ട​ങ്ങ് ഇ​ന്നും പ​ല സ്ഥ​ല​ങ്ങ​ളി​ലും നി​ല​നി​ന്നു പോ​കു​ന്നു. വ​ര​നും അ​തു​പോ​ലെ തി​രി​ച്ച് ചെ​യ്തെ​ങ്കി​ലോ? ചി​ന്തി​ച്ചി​ട്ടു​ണ്ടോ?

ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഒ​രു വി​വാ​ഹ വീ​ഡി​യോ​യി​ലാ​ണ് വ​ര​ൻ ത​ന്‍റെ വ​ധു​വി​ന്‍റെ കാ​ൽ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​ത്. സം​ഭ​വം വേ​ഗ​ത്തി​ൽ വൈ​റ​ലാ​യി. പ​ര​മ്പ​രാ​ഗ​ത​മാ​യ ഒ​രു ഹി​ന്ദു വി​വാ​ഹ​ച​ട​ങ്ങാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

ആ​ദ്യം വ​ധു വ​ര​ന്‍റെ കാ​ലി​ൽ തൊ​ട്ട് ന​മ​സ്ക​രി​ക്കു​ന്നു. വ​ധു​വി​നെ എ​ഴു​ന്നേ​ൽ​പ്പി​ച്ച ശേ​ഷം വ​ര​ൻ വ​ധു​വി​ന്‍റെ കാ​ലി​ൽ തൊ​ട്ട് ന​മ​സ്ക​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് തൊ​ട്ട് പി​ന്നാ​ലെ കാ​ണു​ന്ന​ത്. ചു​റ്റു​മു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രും ത​ന്നെ വ​ര​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​തി​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ഓ​ർ​ത്തി​ല്ല. കൂ​ട​യു​ള്ള​വ​ർ എ​ല്ലാ​വ​രും വ​ര​ന്‍റെ അ​പ്ര​തീ​ക്ഷി​ത പെ​രു​മാറ്റ​ത്തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ള്ള​വ​രാ​യി എ​ന്ന് വീ​ഡി​യോ​യി​ൽ നി​ന്നു മ​ന​സി​ലാ​ക്കാം. എ​ല്ലാ​വ​രും കൈ​കൊ​ട്ടി​യും അ​ഭി​ന​ന്ദി​ച്ചും വ​ര​ന്‍റെ പ്ര​വ​ർ​ത്തി​യെ സ്വാ​ഗ​തം ചെ​യ്തു.

‘വി​വാ​ഹ​ത്തി​ലെ പീ​ക്ക് മൊ​മ​ന്‍റ്. സ​മൂ​ഹ​ത്തി​ൽ നി​ന്നും ഒ​രു​പാ​ട് വി​മ​ർ​ശ​ന​ങ്ങ​ളും ഇ​തി​ന്‍റെ പേ​രി​ൽ നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ൽ, ഞാ​നാ​രു​ടേ​യും വീ​ക്ഷ​ണ​ങ്ങ​ളെ​യോ ആ​ചാ​ര​ങ്ങ​ളെ​യോ ത​ക​ർ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. ഞാ​നെ​ന്താ​ണോ ചെ​യ്ത​ത്, അ​ത് ത​ന്നെ​യാ​ണ് സം​ഭ​വി​ച്ച​ത്. അ​തെ​ന്‍റെ ഭാ​ര്യ​യോ​ടു​ള്ള ബ​ഹു​മാ​നം കൊ​ണ്ടാ​ണ് ഞാ​ൻ ചെ​യ്ത​ത്. വി​വാ​ഹ​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള നി​മി​ഷ​ങ്ങ​ൾ എ​ന്ന രീ​തി​യി​ലാ​ണ് ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്യു​ന്ന​ത്. എ​ന്‍റെ എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും അ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.’​എ​ന്ന് കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

ഇ​തു​പോ​ലെ ഒ​രു കു​ടും​ബ​ത്തി​ൽ എ​ത്ത​പ്പെ​ട്ട വ​ധു ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും ഭാ​ഗ്യ​മു​ള്ള സ്ത്രീ ​ആ​ണെ​ന്ന് പ​ല​രും വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നെ വി​മ​ർ​ശി​ക്കു​ന്ന​വും ഇ​ല്ലാ​തി​ല്ല.

Related posts

Leave a Comment