വീ​ട്ടി​ൽ ക​യ​റി യു​വ​തി​യോ​ട് അ​തി​ക്ര​മം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: വീ​ട്ടി​ല്‍ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റി​ച്ചി എ​സ്പു​രം, നി​തീ​ഷ് ഭ​വ​ന്‍ വീ​ട്ടി​ല്‍ നി​ധീ​ഷ് ച​ന്ദ്ര​നെ​(33)യാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്നി​നു സ​മീ​പ​വാ​സി​യാ​യ യു​വ​തി​യു​ടെ വീ​ടി​ന്‍റെ ക​ത​ക് ത​ള്ളി​ത്തു​റ​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക​യും, കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

വീ​ടി​ന്‍റെ ജ​ന​ലു​ക​ളും മ​റ്റും ഇ​ഷ്ടി​ക​കൊ​ണ്ട് എ​റി​ഞ്ഞു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​വ​ര്‍​ക്ക് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി മു​ന്‍​ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് ആ​ക്ര​മ​ണം. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തു​ട​ര്‍​ന്നു ന​ട​ത്തി​യ തെര​ച്ചി​ലി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Related posts

Leave a Comment