റു​ബീ​ന​യുടെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചത്  40 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം; കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങിയത് ദോഹയിൽ നിന്ന് വന്ന യുവതി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. 40 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 813 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ത​ല​ശേ​രി പൊ​ന്ന്യം സ്വ​ദേ​ശി​നി ക​സ്റ്റം​സ് പി​ടി​യി​ൽ.

ദോ​ഹ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ ത​ല​ശേ​രി പൊ​ന്ന്യം സ്വ​ദേ​ശി​നി റു​ബീ​ന​യി​ൽ നി​ന്നാ​ണ് 813 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ക​സ്റ്റം​സി​ലെ എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

റു​ബീ​ന ധ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. മാ​ല, വ​ള തു​ട​ങ്ങി​യ​വ​യാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. യാ​ത്ര​ക്കാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഫാ​യി​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി.​പി. ബേ​ബി, കൂ​വ​ൻ പ്ര​കാ​ശ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ, നി​ഖി​ൽ, അ​ശ്വി​ന, സു​രേ​ന്ദ്ര, പ​ങ്ക​ജ്, ഓ​ഫീ​സ് സ്റ്റാ​ഫ് ശി​ശി​ര, അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ലി​നീ​ഷ്, ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts

Leave a Comment