യു​എ​സ് ട്ര​ഷ​റി ബോ​ണ്ടു​ക​ളി​ലേ​ക്കു പ​ണ​മൊ​ഴു​കു​ന്നു; പ​വ​ന്‍ വി​ല 33,000 രൂ​പ​യ്ക്ക​രി​കെ;  തി​രു​ത്ത​ല്‍ സം​ഭ​വി​ച്ചാ​ല്‍…


കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഇ​ടി​ഞ്ഞ​തേ​ടെ സം​സ്ഥാ​ന​ത്ത് പ​വ​ന്‍ വി​ല 33,000 രൂ​പ​യ്ക്ക​രി​കെ​യെ​ത്തി. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണു ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,145 രൂ​പ​യും പ​വ​ന്‍​വി​ല 33,160 രൂ​പ​യു​മാ​യി. ഇ​ന്നും ഇ​ന്ന​ലെ​യു​മാ​യി മാ​ത്രം ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.ഇ​വി​ടെ​നി​ന്നും ഇ​തു​വ​രെ ഗ്രാ​മി​ന് 1,105 രൂ​പ​യു​ടെ​യും പ​വ​ന് 8,840 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണു നേ​രി​ട്ടി​ട്ടു​ള്ള​ത്.

ഡോ​ള​ര്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​തു​മൂ​ലം യു​എ​സ് ട്ര​ഷ​റി ബോ​ണ്ടു​ക​ളി​ലേ​ക്കു പ​ണ​മൊ​ഴു​കു​ന്നു. ഇ​തു സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല കു​റ​യാ​ന്‍ കാ​ര​ണ​മാ​യി. അ​തേ​സ​മ​യം, വി​പ​ണി​യി​ല്‍ വി​ല​യി​ടി​വ് ഗു​ണ​ക​ര​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു​വെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ഓ​ഫ് സീ​സ​നാ​ണെ​ങ്കി​ലും മു​ന്‍ മാ​സ​ങ്ങ​ളി​ലെ അ​പേ​ക്ഷി​ച്ച് വ്യാ​പാ​രം വ​ര്‍​ധി​ച്ച​താ​യാ​ണു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. വി​ല​യി​ടി​വ് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണു വി​പ​ണി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ള്‍. അ​തേ​സ​മ​യം, തി​രു​ത്ത​ല്‍ സം​ഭ​വി​ച്ചാ​ല്‍ കു​റ​ഞ്ഞ വി​ല കു​ത്ത​നെ വ​ര്‍​ധി​ക്കു​വാ​നും കാ​ര​ണ​മാ​കും.

Related posts

Leave a Comment