യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഇന്ന് രണ്ടു മരണം; വൈറസ് ആക്രമണത്തിൽ ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 45

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ആ​ല​പ്പു​ഴ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി ജേ​ക്ക​ബ് (45) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി​യി​ലാ​ണ് ഇദ്ദേഹം ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​തേ​സ​മ​യം, യു​എ​ഇ​യി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

തി​രൂ​ർ താ​നൂ​ർ സ്വ​ദേ​ശി ക​മാ​ലു​ദ്ദീ​ൻ കു​ള​ത്തു​വ​ട്ടി​ലാ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. ദു​ബാ​യി അ​ൽ ബ​റാ​ഹ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ചു മ​ല​യാ​ളി​ക​ളാ​ണ് യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 45 ആ​യി.

Related posts

Leave a Comment