ത​ങ്ക​ക്ക​ട്ടി മിന്നച്ചു, പൊന്നിനെ പിടിച്ചുകെട്ടാനാവുനില്ല ;പ​വ​ന് 30,680 കടന്ന് സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ല്‍


കൊ​ച്ചി: റി​ക്കാ​ര്‍​ഡു​ക​ള്‍ ത​ക​ര്‍​ത്ത് സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ല്‍. ഗ്രാ​മി​ന് 35 രൂ​പ​യു​ടെ​യും പ​വ​ന് 280 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ വി​ല ഗ്രാ​മി​ന് 3,835 രൂ​പ​യാ​യും പ​വ​ന് 30,680 രൂ​പ​യാ​യും പു​തി​യ റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചു.

ക​ഴി​ഞ്ഞ 15ന് ​ഗ്രാ​മി​ന് 3810 രൂ​പ​യും പ​വ​ന് 30,480 രൂ​പ​യി​ലു​മെ​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ്. പി​ന്നീ​ട് ഗ്രാ​മി​ന് പ​ത്തു രൂ​പ കു​റ​ഞ്ഞെ​ങ്കി​ലും ഇ​ന്നു വി​ല കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ത​ങ്ക​ക്ക​ട്ടി​ക​ള്‍​ക്കു​ള്ള ബാ​ങ്ക് നി​ര​ക്കി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​തോ​ടെ ഇ​ന്ന് വി​ല ഉ​യ​രു​മെ​ന്ന് വി​പ​ണി​യി​ല്‍ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് ഗ്രാ​മി​ന് 3,675 രൂ​പ​യും, പ​വ​ന്‍ വി​ല 29,400 രൂ​പ​യു​മാ​യി​രു​ന്നു സ്വർണവില. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 160 രൂ​പ​യും പ​വ​ന് 1,280 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യ​ത്.

ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗ​ത്തു​ണ്ടാ​യ ച​ല​ന​ങ്ങ​ളും കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യു​ടെ സ​മ്പ​ദ്ഘ​ട​ന​യി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക​ളും സ്വ​ര്‍​ണ വി​ല വീ​ണ്ടും ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യാ​ണു നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment