തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 3.75 കോ​ടി​യു​ടെ സ്വ​ര്‍​ണ​വും 70 ല​ക്ഷ​ത്തി​ന്‍റെ സി​ഗ​ര​റ്റും പി​ടി​കൂ​ടി


വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ട് വ​ന്ന 5.85 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. ഇ​തി​ന് പൊ​തു വി​പ​ണി​യി​ല്‍ 3.75 കോ​ടി രൂ​പ ക​ണ​ക്കാ​ക്കു​ന്നു.

അ​ധി​കൃ​ത​ര്‍ മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ പി​ടി​കൂ​ടി​യ മൊ​ത്തം സ്വ​ര്‍​ണ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്. സ്വ​ര്‍​ണ​ത്തി​ന് പു​റ​മെ 31 ന് ​അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ മൂ​ന്ന് യാ​ത്ര​ക്കാ​രി​ല്‍ നി​ന്നു​മാ​യി സി​ഗ​ര​റ്റു​ക​ളു​ടെ 84,900 സ്റ്റി​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​ന് പൊ​തു വി​പ​ണി​യി​ല്‍ 21 ല​ക്ഷം രൂ​പ വ​ല​മ​തി​ക്കു​ന്നു. ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ മൊ​ത്തം 70 ല​ക്ഷം രൂ​പ​യു​ടെ സി​ഗ​ര​റ്റാ​ണ് യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

Related posts

Leave a Comment