കിതപ്പില്ലാതെ കുതിച്ചു പാഞ്ഞ് സ്വർണ വില: പ​വ​ന് 1,760 രൂ​പ​യു​ടെ വ​ര്‍​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ മു​ന്നേ​റ്റം. ഗ്രാ​മി​ന് 220 രൂ​പ​യും പ​വ​ന് 1,760 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 8,930 രൂ​പ​യും പ​വ​ന് 71,440 രൂ​പ​യു​മാ​യി.

18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 180 രൂ​പ വ​ര്‍​ധി​ച്ച് 7,320 രൂ​പ​യാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ൺ​സി​ന് 70 ഡോ​ള​ര്‍ വ​ര്‍​ധി​ച്ച് 3,293 ഡോ​ള​റി​ലെ​ത്തി.

Related posts

Leave a Comment