കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വന് മുന്നേറ്റം. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് ഇന്ന് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 8,930 രൂപയും പവന് 71,440 രൂപയുമായി.
18 കാരറ്റ് സ്വര്ണവില ഗ്രാമിന് 180 രൂപ വര്ധിച്ച് 7,320 രൂപയായി. അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔൺസിന് 70 ഡോളര് വര്ധിച്ച് 3,293 ഡോളറിലെത്തി.