ഗൂഗി​ൾ മാ​പ്പിനെ കണ്ണടച്ചു വിശ്വസിക്കല്ലേ… ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​യെ കുറിച്ച് കേരള പോലീസിന് പറയാനുണ്ട് ചിലത്

ഗൂ​ഗി​ൾ മാ​പ്പി​നും വ​ഴി തെ​റ്റു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര ചെ​യ്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന വാ​ർ​ത്ത​ക​ൾ. ഇത്തരം അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലും മ​ൺ​സൂ​ൺ കാ​ല​ങ്ങ​ളി​ലാ​ണ്. മു​ൻ​പ് മൈ​ൽ കു​റ്റി​ക​ൾ നോ​ക്കി​യും മ​റ്റ് അ​ട​യാ​ള​ങ്ങ​ൾ പി​ന്തു​ട​ർ​ന്നും വ​ഴി ചോ​ദി​ച്ചു​മാ​യി​രു​ന്നു യാ​ത്ര​ക​ൾ.

ആ​ധു​നി​ക​കാ​ല​ത്ത് ഡ്രൈ​വിംഗിന് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ് ഗൂ​ഗി​ൾ മാ​പ്പ്. എ​ന്നാ​ൽ, പ​രി​ചി​ത​മ​ല്ലാ​ത്ത വ​ഴി​ക​ളി​ലൂ​ടെ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ഴെ​ങ്കി​ലും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു.

ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് സ​ഞ്ച​രി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട വ​സ്തു​ത​ക​ൾ:

വെ​ള്ള​പ്പൊ​ക്കം, പേ​മാ​രി തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും റോ​ഡ് ഗ​താ​ഗ​തം തി​രി​ച്ചു​ വി​ടാ​റു​ണ്ട്. ഇ​ത് ഗൂ​ഗി​ൾ മാ​പ്പ് പ​റ​ഞ്ഞുത​ന്നെ​ന്നു വ​രി​ല്ല. മ​ൺ​സൂ​ൺ കാ​ല​ങ്ങ​ളി​ൽ, ട്രാ​ഫി​ക് കു​റ​വു​ള്ള റോ​ഡു​ക​ളെ ഗൂ​ഗി​ൾ മാ​പ്പ് അ​ൽ​ഗോ​രി​തം എ​ളു​പ്പം എ​ത്തു​ന്ന വ​ഴി​യാ​യി ന​മ്മ​ളെ ന​യി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ തി​ര​ക്ക് കു​റ​വു​ള്ള റോ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​യിക്കൊ​ള്ള​ണ​മെ​ന്നി​ല്ല.

തോ​ടു​ക​ൾ ക​വി​ഞ്ഞൊ​ഴു​കി​യും മ​ണ്ണി​ടി​ഞ്ഞും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും യാ​ത്ര സാ​ധ്യ​മ​ല്ലാ​ത്ത റോ​ഡു​ക​ളി​ലൂ​ടെ​യും വീ​തി കു​റ​ഞ്ഞ​തും സു​ഗ​മ സ​ഞ്ചാ​രം സാ​ധ്യ​മ​ല്ലാ​ത്ത അ​പ​ക​ട​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ​യും ഗൂ​ഗി​ൾ മാ​പ്പ് ന​യി​ച്ചേ​ക്കാം. ന​മ്മെ അ​ത് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കില്ല.

അ​പ​ക​ട സാ​ധ്യത കൂ​ടി​യ മ​ഴ​ക്കാ​ല​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ലും തീ​ർ​ത്തും അ​പ​രി​ചി​ത​വും വി​ജ​ന​വു​മാ​യ റോ​ഡു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​തം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജിപിഎസ് സി​ഗ്‌​ന​ൽ ന​ഷ്ട​പ്പെ​ട്ട് ചി​ല​പ്പോ​ൾ വ​ഴി തെ​റ്റാ​നി​ട​യു​ണ്ട്.

സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ തെരയു​ന്ന റി​സോ​ർ​ട്ടു​ക​ളും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും ഗൂ​ഗി​ൾ ലൊ​ക്കേ​ഷ​നി​ൽ മ​നഃപൂ​ർ​വമോ അ​ല്ലാെ​തെ​യോ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ആ​ളു​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ൽപെ​ടു​ത്തു​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട വ​സ്തു​ത​യാ​ണ്. സി​ഗ്‌​ന​ൽ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള റൂ​ട്ടു​ക​ളി​ൽ നേ​ര​ത്തെത​ന്നെ റൂ​ട്ട് സേ​വ് ചെ​യ്യാം.

മാ​പ്പി​ൽ യാ​ത്രാ​രീ​തി സെ​ല​ക്ട് ചെ​യ്യാ​ൻ മ​റ​ക്ക​രു​ത്. നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, സൈ​ക്കി​ൾ, കാ​ൽ​ന​ട​യാ​ത്ര, ട്രെ​യി​ൻ എ​ന്നി​ങ്ങ​നെ​യു​ള്ള ഓ​പ്ഷ​നു​ക​ളി​ൽ ഏ​താ​ണെ​ന്ന് വ​ച്ചാ​ൽ അ​ത് തെ​ര​ഞ്ഞെ​ടു​ക്കു​ക. ബൈ​ക്ക് പോ​കു​ന്ന വ​ഴി ഫോ​ർ വീ​ല​ർ പോ​കി​ല്ല​ല്ലോ.. ഈ ​കാ​ര​ണംകൊ​ണ്ടു​ത​ന്നെ വ​ഴി തെ​റ്റാം.

ഒ​രു സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ ര​ണ്ടു​വ​ഴി​ക​ളു​ണ്ടാ​കും. ഈ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​ട​യ്ക്ക് ന​മു​ക്ക് അ​റി​യാ​വു​ന്ന ഒ​രു സ്ഥ​ലം ആ​ഡ് സ്റ്റോ​പ്പ് ആ​യി ന​ൽ​കി​യാ​ൽ വ​ഴി തെ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്കാം. വ​ഴി തെ​റ്റി​യാ​ൽ ല​ക്ഷ്യ സ്ഥാ​ന​ത്തേ​ക്കു​ള്ള മ​റ്റൊ​രു വ​ഴി​യാ​കും ഗൂ​ഗി​ൾ മാ​പ്പ് കാ​ണി​ച്ചു ത​രി​ക. എ​ന്നാ​ൽ, ഈ ​വ​ഴി ചി​ല​പ്പോ​ൾ ഫോ​ർ വീ​ല​ർ അ​ല്ലെ​ങ്കി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന വ​ഴി ആ​ക​ണ​മെ​ന്നി​ല്ല.

ഗ​താ​ഗ​തത​ട​സം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഗൂ​ഗി​ൾ മാ​പ്പ് ആ​പ്പി​ലെ contribute എ​ന്ന ഓ​പ്‌​ഷ​ൻ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യാം. ഇ​വി​ടെ എ​ഡി​റ്റ് മാ​പ്പ് ഓ​പ്‌​ഷ​നി​ൽ add or fix road എ​ന്ന ഓ​പ്ഷ​ൻ വ​ഴി പ്ര​ശ്നം റി​പ്പോ​ർ​ട്ട് ചെ​യ്യാം.

ഗൂ​ഗി​ൾ മാ​പ്സ് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കും. ഇ​ത് പി​ന്നീ​ട് അ​തു വ​ഴി വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് തു​ണ​യാ​കും. തെ​റ്റാ​യ സ്ഥ​ല​നാ​മ​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്താ​ത്ത മേ​ഖ​ല​ക​ളു​മൊ​ക്കെ ഈ ​രീ​തി​യി​ൽ ഗൂ​ഗി​ളി​നെ അ​റി​യി​ക്കാം. അ​ത്യാ​വ​ശ്യം വ​ന്നാ​ൽ 112 എ​ന്ന പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ക്കാ​ൻ മ​റ​ക്കേ​ണ്ട.
ശു​ഭ​യാ​ത്ര… സു​ര​ക്ഷി​ത​യാ​ത്ര.

Related posts

Leave a Comment