നെ​ടു​ങ്ക​ണ്ട​ത്ത് വ​ന്‍ ചീ​ട്ടു​ക​ളി​സം​ഘം പി​ടി​യി​ല്‍; 13 പേരിൽ നിന്നായി പിടിച്ചെടുത്തത് ഒന്നരലക്ഷത്തോളം രൂപ

 


ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന സം​ഘ​ത്തെ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്‌​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സും ജി​ല്ലാ ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് പി​ടി​കൂ​ടി.

ചീ​ട്ടു​ക​ളി ന​ട​ത്തി​യി​രു​ന്ന 13 പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ല്‍ നി​ന്നും 1,36,395 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് ന​ട​ത്തി​യ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പം തൂ​ക്കു​പാ​ല​ത്തു​നി​ന്നു സം​ഘം പി​ടി​യി​ലാ​യ​ത്.

ക​ട്ട​പ്പ​ന ആ​ന​കു​ത്തി തു​ണ്ടി​യി​ല്‍ സാ​ബു (48), ഇ​ര​ട്ട​യാ​ര്‍ ഈ​ട്ടി​ത്തോ​പ്പ് ഒ​റ്റ​പ്ലാ​ക്ക​ല്‍ രാ​ജേ​ഷ് (36), ഇ​രു​പ​തേ​ക്ക​ര്‍ തൊ​വ​ര​യാ​ര്‍ വ​ട്ട​ക്ക​ല്‍ ഷൈ​ജോ (38), അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ മേ​രി​കു​ളം അ​മ്പാ​ട്ട് ര​ഘു (53), ക​ട്ട​പ്പ​ന ആ​ന​ക്ക​ല്‍ അ​നീ​ഷ് ജോ​സ​ഫ് (ചെ​കു​ത്താ​ന്‍ അ​നീ​ഷ് -43) , ക​ട്ട​പ്പ​ന തൊ​വ​ര​യാ​ര്‍ കി​ഴ​ക്കേ​നാ​ത്ത് ഷി​ബി (42), ന​രി​യ​മ്പാ​റ ഉ​ണ​ക്ക​പ്പ​റ​യി​ല്‍ ദീ​പു ഗോ​പി (45), നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി പു​ള്ളോ​ലി​ല്‍ ജോ​മോ​ന്‍ ജോ​സ​ഫ് (39), കാ​ഞ്ചി​യാ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നു​മോ​ന്‍ (37), വെ​ള്ള​യാം​കു​ടി പാ​റ​യ്ക്ക​ല്‍ അ​ല​ക്‌​സ് (29), രാ​മ​ക്ക​ല്‍​മേ​ട് പ​ന​ച്ചി ത​ട​ത്തി​ല്‍ അ​ബ്ദു​ള്‍ റ​ഷീ​ദ് (49), തൂ​ക്കു​പാ​ലം ബ്ലോ​ക്ക് ന​മ്പ​ര്‍ 197അ​ബ്ദു​ള്‍ ജ​ലീ​ല്‍ (42), ക​ട്ട​പ്പ​ന വേ​ല​മ്മാ​വു​കു​ടി​യി​ല്‍ ജ​യ്‌​മോ​ന്‍ (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ചീ​ട്ടു ക​ളി ന​ട​ത്തി​വ​ന്നി​രു​ന്ന സം​ഘ​ത്തെ ഇ​തി​നു​മു​മ്പും പ​ല ത​വ​ണ പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​റി മാ​റി ചൂ​താ​ട്ട കേ​ന്ദ്രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ക്കാ​നാ​യി സം​ഘം ഓ​രോ ദി​വ​സ​വും ഏ​തെ​ങ്കി​ലും ഒ​രു സ്ഥ​ല​ത്ത് ഒ​ത്തു​കൂ​ടി​യ​ശേ​ഷ​മാ​ണ് ചീ​ട്ടു​ക​ളി​ക്കാ​നു​ള്ള സ്ഥ​ലം തീ​രു​മാ​നി​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ അ​റി​യു​വാ​ന്‍ ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ ആ​ളു​ക​ളെ​യും നി​യോ​ഗി​ച്ചി​രു​ന്നു. വേ​ഷം മാ​റി​യാ​ണ് പോ​ലീ​സ് സം​ഘം ഇ​വി​ടെ​യെ​ത്തി സാ​ഹ​സി​ക​മാ​യി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യ്ക്കു പു​റ​മെ നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ ജ​ര്‍​ലി​ന്‍ വി. ​സ്‌​ക​റി​യ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ടി.​എ​സ്. ദി​നേ​ശ്, ജി​ല്ലാ ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ സി​യാ​സു​ദ്ധീ​ന്‍, ഡി.​സ​തീ​ഷ്, കെ. ​മ​ഹേ​ഷ് ഈ​ഡ​ന്‍, ന​ദീ​ര്‍ മു​ഹ​മ്മ​ദ്, ടോം ​സ്‌​ക​റി​യ, എം.​പി.​അ​നൂ​പ്, സി​പി​ഒ​മാ​രാ​യ ശ​ര​ത്, ര​ഞ്ജി​ത്ത്, പ്രി​നീ​ത എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment