സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് നാളെ; ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പണിമുടക്ക് നാളെ. അതേസമയം പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ന​ട​ത്താ​നി​രി​ക്കു​ന്ന പ​ണി​മു​ട​ക്കി​നെ​തി​രെ ഡ​യ​സ്നോ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​.

അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ഡ​യ​സ്നോ​ണാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് പൊ​തു​ഭ​ര​ണ വ​കു​പ്പ് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ണി​മു​ട​ക്ക് ദി​വ​സ​ത്തെ ശ​ന്പ​ളം അ​ടു​ത്ത മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് കു​റ​യ്ക്കും, അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യോ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യും, അ​നു​മ​തി​യി​ല്ലാ​തെ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്നും നി​ക്കം ചെ​യ്യു​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ണി​മു​ട​ക്ക് ദി​വ​സ​ത്തെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം അ​ട​ക്കം അ​ത​ത് വ​കു​പ്പു മേ​ധാ​വി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ആ​റു ഗ​ഡു(18 ശ​ത​മാ​നം) ഡി​എ അ​നു​വ​ദി​ക്കു​ക, ലീ​വ് സ​റ​ണ്ട​ർ പു​ന​സ്ഥാ​പി​ക്കു​ക, ശ​ന്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശി​ഖ അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ക, മെ​ഡി​സെ​പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, പ​ന്ത്ര​ണ്ടാം ശ​മ്പള ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക, സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ർ​വീ​സ് സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നാ​ളെ പ്ര​തി​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ പ​ണി മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ 33 മാ​സ​മാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ന​യാ​പൈ​സ​യു​ടെ ആ​നു​കൂ​ല്യം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment