ചുരുളഴിച്ചത് മൊഴികളിലെ വൈരുധ്യം! പുറത്തുവരുന്നതു പലതും സാങ്കൽപിക കഥകളും കഥാപാത്രങ്ങളും…

പാറശാല∙  ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നതു പലതും  സാങ്കൽപിക കഥകളും കഥാപാത്രങ്ങളും.

മൊഴികളിലെ ഈ  വൈരുധ്യമാണ് ചോദ്യം ചെയ്യൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കാൻ സഹായകമായത്.

ആദ്യ ഭർത്താവ് മരിക്കും എന്ന ജ്യോതിഷ പ്രവചനം അടക്കം കെട്ടിച്ചമച്ചതാണെന്നാണ് സൂചനകൾ.  

തന്റെ വീട്ടിൽ നിന്ന് ജ്യൂസ് കഴിച്ച ഒരു ഓട്ടോ ഡ്രൈവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഒരു   ഒ‍ാട്ടോ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കോകിലാക്ഷം  കഷായമാണ് ഷാരോണിനു നൽകിയതെന്നും അതുവാങ്ങി നൽകിയത് ഒരു  ബന്ധുവാണെന്നുമാണ് ആദ്യം ഗ്രീഷ്മ   പെ‍ാലീസിനോട് പറഞ്ഞത്.

ഒരു മെഡിക്കൽ സ്റ്റോറിന്റെ പേരും പറഞ്ഞിരുന്നു. എന്നാൽ ഈ കഷായം ഇതുവരെ വിൽപന നടത്തിയിട്ടില്ലെന്നാണ് അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. .

പിന്നീടുള്ള ചോദ്യംചെയ്യലിൽ കഷായത്തിന്റെ പേര് കദളീകൽപ രസായനം ആണെന്നാണ് ഗ്രീഷ്മ പറഞ്ഞത്.

അതിന്റെ  ബോട്ടിൽ ആവശ്യപ്പെട്ടപ്പോൾ തമിഴ്നാട്ടിൽ ജോലിക്കു പോയ അമ്മാവനു ചോറിനോടൊപ്പം കറി നൽകിയത് ഇൗ ബോക്സിൽ ആണെന്നായിരുന്നു മറുപടി. 

തുടർന്ന് ആ ബോക്സ് ഉടൻ ഹാജരാക്കാൻ പെ‍ാലീസ് ആവശ്യപ്പെട്ടു. വീട്ടുകാർ നൽകിയ ബോക്സുമായി പെ‍ാലീസ് മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോൾ ഈ ബോക്സിൽ അല്ല ഈ രസായനം വിൽക്കുന്നതെന്ന് വിവരം ലഭിച്ചു. 

ഷാരോണിനെ ഒഴിവാക്കാൻ നടത്തിയ തന്ത്രം ആയിരിക്കാം  ‘ആദ്യ ഭർത്താവു മരിക്കു’മെന്ന ജ്യോതിഷ പ്രവചനവുമായി ബന്ധപ്പെട്ട കഥ എന്ന സംശയവും അന്വേഷണ ഉദ്യേ‍ാഗസ്ഥർ പങ്ക് വയ്ക്കുന്നു.

Related posts

Leave a Comment