വളര്‍ത്തച്ഛന്റെ ഗ്രേസിക്കുട്ടി! ഞാന്‍ വളര്‍ത്തിയ കുട്ടിയല്ലേ… അവള്‍ക്ക് ആരേയും ഉപദ്രവിക്കാന്‍ പറ്റില്ല…; വിമലിന്റെ വാക്കുകളില്‍ വാത്സല്യത്തിന്റെ മധുരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘ഞാ​​​ൻ വ​​​ള​​​ർ​​​ത്തി​​​യ കു​​​ട്ടി​​​യ​​​ല്ലേ? അ​​​വ​​​ൾ​​​ക്ക് ആ​​​രേ​​​യും ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല’: മൃ​​​ഗ​​​ശാ​​​ല​​​യി​​​ലെ കൂ​​​ടി​​​നു​​​ള്ളി​​​ലെ മ​​​ര​​​ച്ചു​​​വ​​​ട്ടി​​​ൽ വി​​​ശ്ര​​​മി​​​ക്കു​​​ന്ന ഗ്രേ​​​സി എ​​​ന്ന പെ​​​ണ്‍​സിം​​​ഹ​​​ത്തെ നോ​​​ക്കി കീ​​​പ്പ​​​റാ​​​യ എം. ​​​വി​​​മ​​​ൽ പ​​​റ​​​ഞ്ഞു. ‘ഗ്രേ​​​സീ…’ വി​​​മ​​​ൽ നീ​​​ട്ടി വി​​​ളി​​​ച്ചു. ഗ്രേ​​​സി ഒ​​​ന്നു ത​​​ല​​​പൊ​​​ക്കി നോ​​​ക്കി. പ​​​ക്ഷേ അ​​​ന​​​ങ്ങി​​​യി​​​ല്ല.

‘ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ ബ​​​ഹ​​​ള​​​മൊ​​​ക്കെ കേ​​​ട്ടു പേ​​​ടി​​​ച്ചി​​​ട്ടാ​​​ണെ​​​ന്നു തോ​​​ന്നു​​​ന്നു. അ​​​വ​​​ൾ എ​​​ഴു​​​ന്നേ​​​ൽ​​​ക്കു​​​ന്നി​​​ല്ല. ഭ​​​ക്ഷ​​​ണ​​​വും ക​​​ഴി​​​ച്ചി​​​ട്ടി​​​ല്ല. സാ​​​ധാ​​​ര​​​ണ എ​​​ന്‍റെ ശ​​​ബ്ദം കേ​​​ട്ടാ​​​ൽ ഓ​​​ടി വ​​​രേ​​​ണ്ട​​​താ​​​ണ്. ഇ​​​ന്നി​​​പ്പോ ക​​​ണ്ടി​​​ല്ലേ, ആ ​​​മ​​​ര​​​ത്തി​​​ന്‍റെ ചു​​​വ​​​ട്ടി​​​ൽ നി​​​ന്നു മാ​​​റു​​​ന്നി​​​ല്ല’: സ്വ​​​ന്തം കു​​​ഞ്ഞി​​​നാ​​​ണോ വി​​​ഷ​​​മം സം​​​ഭ​​​വി​​​ച്ച​​​ത് എ​​​ന്നു തോ​​​ന്നും വി​​​മ​​​ലി​​​ന്‍റെ വാ​​​ക്കു​​കേ​​​ട്ടാ​​​ൽ.

ഒ​​​രു​​​ത​​​ര​​​ത്തി​​​ൽ പ​​​റ​​​ഞ്ഞാ​​​ൽ അ​​​തും ശ​​​രി​​​യാ​​​ണ്. മൃ​​​ഗ​​​ശാ​​​ല​​​യി​​​ലെ ത​​​ന്നെ സിം​​​ഹ​​​ങ്ങ​​​ളാ​​​യ ഐ​​​ശ്വ​​​ര്യ​​​യു​​​ടേ​​​യും ആ​​​യു​​​ഷി​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണു ഗ്രേ​​​സി​​​യെ​​​ങ്കി​​​ലും വി​​​മ​​​ലാ​​​ണു ഗ്രേ​​​സി​​​യു​​​ടെ ’വ​​​ള​​​ർ​​​ത്ത​​​ച്ഛ​​​ൻ’.

ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാണു ഗ്രേസി ജനിച്ചതെ ന്നു പറഞ്ഞു. ര​​​ണ്ടു കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഒ​​​രാ​​​ണും ഒ​​​രു പെ​​​ണ്ണും. ആ​​​ണ് ജ​​​നി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ ച​​​ത്തു. മ​​​ഴ​​​യ​​​ത്തു കി​​​ട​​​ന്ന ഗ്രേ​​​സി​​​യെ ഞാ​​​നാ​​​ണ് ഒ​​​രു ട​​​വ്വ​​​ലി​​​ൽ പൊ​​​തി​​​ഞ്ഞെ​​​ടു​​​ത്തു മൃ​​​ഗ​​​ശാ​​​ല​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ന​​​ട​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ വീ​​​ണ്ടും കൂ​​​ട്ടി​​​ലേ​​​ക്കു മാ​​​റ്റി​​​യെ​​​ങ്കി​​​ലും ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​വ​​​ളു​​​ടെ കാ​​​ലു​​​ക​​​ൾ ത​​​ള​​​ർ​​​ന്നു.

മൃ​​​ഗ​​​ശാ​​​ല വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ ഡോ. ​​​ജേ​​​ക്ക​​​ബ് അ​​​ല​​​ക്സാ​​​ണ്ട​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ചി​​​കി​​​ത്സ. ആ ​​​സ​​​മ​​​യ​​​ത്തെ​​​ല്ലാം ഞാ​​​നാ​​​ണ് അ​​​വ​​​ളെ പ​​​രി​​​ച​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തൊ​​​ക്കെ​​​യാ​​​കാം അ​​​വ​​​ളു​​​ടെ ഈ ​​​സ്വ​​​ഭാ​​​വ​​​ത്തി​​​നു കാ​​​ര​​​ണം. അ​​​സു​​​ഖം ഒ​​​ക്കെ ഭേ​​​ദ​​​മാ​​​യ​​​പ്പോ​​​ഴേ​​​ക്കും ഞ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വ​​​ലി​​​യ സ്നേ​​​ഹ​​​മാ​​​യി.

ഗ്രേ​​​സി​​​ക്കു​​​ട്ടി​​​ക്കു പാ​​​ട്ടു പാ​​​ടി​​​ക്കൊ​​​ടു​​​ത്ത​​തും ക​​​ളി​​​ക്കാ​​​നാ​​​യി പ​​​ന്തു​​​ണ്ടാ​​​ക്കി കൊ​​​ടു​​​ത്ത​​​തു​​​മൊ​​​ക്കെ പ​​​റ​​​യു​​​മ്പോ​​​ൾ വി​​​മ​​​ലി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ വാ​​​ത്സ​​​ല്യ​​​ത്തി​​​ന്‍റെ മ​​​ധു​​​ര​​​മൂ​​​റു​​​ന്നുണ്ടായിരുന്നു.

Related posts