മണ്ഡപത്തില്‍ വധുവിനെ കാത്തിരുന്നപ്പോള്‍ വരന്റെ മൊബൈലില്‍ എത്തിയത് വധുവിന്റെ ചൂടന്‍ ദൃശ്യങ്ങള്‍; വരന്‍ മടങ്ങിയപ്പോള്‍ വീഡിയോയിലെ നായകന്റെ രംഗപ്രവേശവും താലികെട്ടും; കമിതാക്കളുടെ തന്ത്രം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍…

ബംഗളൂരു: സിനിമയില്‍ പോലും കാണാത്ത തരത്തിലുള്ള സംഭവങ്ങളാണ് ഹാസന്‍ ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തില്‍ അരങ്ങേറിയത്. ഒരു പ്രണയകഥയുടെ തന്ത്രപരമായ ക്ലൈമാക്‌സ് എന്നു വേണമെങ്കില്‍ സംഭവത്തെ വിശേഷിപ്പിക്കാം. വാട്സാപ്പ് സന്ദേശത്തിലൂടെ കല്യാണം മുടക്കാനാണ് കാമുകന്റെ ശ്രമമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ എല്ലാം കാമുകനും കാമുകിയും ചേര്‍ന്ന് നടത്തിയ ജീവിത നാടകമായിരുന്നുവെന്ന് അവസാനമാണ് ഏവര്‍ക്കും മനസ്സിലായത്. ഇതോടെ പ്രണയിനികള്‍ ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു.

താലികെട്ടുന്നതിന് മിനിറ്റുകള്‍ മുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളായിരുന്നു. ഇതോടെ കല്യാണം മുടങ്ങുമെന്ന അവസ്ഥ വന്നു. ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് വരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. എന്നാല്‍ പിന്നീട് കഥയില്‍ വന്നത് വന്‍ ട്വിസ്റ്റായിരുന്നു.

ഏവരെയും ഞെട്ടിച്ചു കൊണ്ട് വാട്സാപ്പ് ചിത്രത്തിലെ നായകന്‍ രംഗപ്രവേശം ചെയ്തു. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കള്‍ പ്രകോപിതരായെങ്കിലും തടയാനെത്തിയത് വധുതന്നെ. ഒടുവില്‍ വാട്സാപ്പ് നായകന്‍തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവുമായി ശക്ലേഷ്പുര്‍ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു.

പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും അത് വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേര്‍ന്ന് തീരുമാനമെടുത്തത്. യുവതിക്കും വീട്ടുകാര്‍ക്കുമെതിരേ പൊലീസില്‍ പരാതിനല്‍കാനാണ് വീട്ടുകാര്‍ നിശ്ചയിച്ച വരന്റെ തീരുമാനം. മാനനഷ്ടം വേണമെന്നും ആവശ്യപ്പെടും. ക്ലൈമാക്‌സില്‍ പ്രണയം സഫലമായെങ്കിലും ഒന്നിക്കാന്‍ പ്രണയേതാക്കള്‍ തിരഞ്ഞെടുത്ത വഴി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

Related posts