ക്രി​സ്മ​സ് അ​വ​ധി​ക്ക് സ്പെ​ഷ​ൽ ബ​സു​ക​ൾ ! കേ​ര​ള​ത്തി​ന്‍റെ വ​ക 28, ക​ർ​ണാ​ട​ക 30; മ​ണ്ഡ​ല​കാ​ലം കൂ​ടി ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തിരക്ക്

ബം​ഗ​ളൂ​രു: ക്രി​സ്മ​സ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള ഡി​സം​ബ​ർ 21 മു​ത​ൽ 24 വ​രെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 28 സ്പെ​ഷ​ൽ സ​ർ‌​വീ​സു​ക​ളാ​ണ് കേ​ര​ള ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്.

തി​ര​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കും.
ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് 30 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 27 സ​ർ​വീ​സു​ക​ളും മൈ​സൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് മൂ​ന്നു സ​ർ​വീ​സു​ക​ളു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​വ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക്രി​സ്മ​സ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​തി​വു സ​ർ​വീ​സു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മ​ണ്ഡ​ല​കാ​ലം കൂ​ടി ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​റി​യി​ച്ചു.

അ​വ​ധി​ക്കു ശേ​ഷം കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും മൈ​സൂ​രു​വി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും.അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്നി​രു​ന്നു. തി​ര​ക്ക് മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ളും ടി​ക്ക​റ്റ് ബു​ക്കിം​ഗ് നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 20
രാ​ത്രി 9.18ന് ​ബം​ഗ​ളൂ​രു- തൃ​ശൂ​ർ

ഡി​സം​ബ​ർ 21
രാ​ത്രി 7.38, 7.44, 8.38, 8.56, 9.10: ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം
രാ​ത്രി 8.10, 8.40, 9.28, 9.38, 9.40: ബം​ഗ​ളൂ​രു- തൃ​ശൂ​ർ
രാ​ത്രി 9.47, 9.58, 10.10: ബം​ഗ​ളൂ​രു- പാ​ല​ക്കാ​ട്
രാ​ത്രി ഏ​ഴ്, 7.14, 7.40, 7.58: ബം​ഗ​ളൂ​രു- കോ​ട്ട​യം
രാ​ത്രി 10.10: ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട്
രാ​ത്രി 9.08: ബം​ഗ​ളൂ​രു- മൂ​ന്നാ​ർ
രാ​ത്രി 8.40: ബം​ഗ​ളൂ​രു- കു​മ​ളി
രാ​ത്രി 7.27: മൈ​സൂ​രു- എ​റ​ണാ​കു​ളം

ഡി​സം​ബ​ർ 22
രാ​ത്രി 7.38: ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം
രാ​ത്രി 9.28, 9.38: ബം​ഗ​ളൂ​രു- തൃ​ശൂ​ർ
രാ​ത്രി 9.47: ബം​ഗ​ളൂ​രു- പാ​ല​ക്കാ​ട്
രാ​ത്രി ഏ​ഴ്, 7.14: ബം​ഗ​ളൂ​രു- കോ​ട്ട​യം
രാ​ത്രി 7.27: മൈ​സൂ​രു- എ​റ​ണാ​കു​ളം

ഡി​സം​ബ​ർ 23
രാ​ത്രി 7.27: മൈ​സൂ​രു- എ​റ​ണാ​കു​ളം

Related posts