ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ ആക്രമിച്ച് നാട്ടുകാര്‍ ! മര്‍ദ്ദിച്ച ശേഷം നഗ്നയാക്കി നടത്തി ! വീഡിയോ പ്രചരിപ്പിച്ചു; ആറുപേര്‍ അറസ്റ്റില്‍…

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ 35കാരിയെ മൃഗീയമായി ഉപദ്രവിച്ച് നാട്ടുകാര്‍.യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു സംഭവം. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്‌നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്. യുവതി ഗ്രാമത്തില്‍ മടങ്ങിയെത്തിയതറിഞ്ഞ ഗ്രാമവാസികള്‍ അവളെ വളയുകയായിരുന്നു. സമീപപ്രദേശത്തെ യുവാവുമായി അവിഹിതബന്ധംആരോപിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ മര്‍ദ്ദിച്ച ശേഷം ആള്‍ക്കൂട്ടം ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പൊലീസ് നാട്ടില്‍ തിരികെയെത്തിച്ചു. കസ്റ്റഡിയിലെടുത്ത മൂന്ന്…

Read More

മണിയറയില്‍ ആദ്യരാത്രിയ്ക്കായി കാത്തിരുന്ന യുവാവിനെ നവവധു തലക്കടിച്ച് വീഴ്ത്തി ! ഉണ്ടായിരുന്ന സ്വര്‍ണവും പണവുമായി കാമുകനൊപ്പം മുങ്ങി…

സന്തോഷം നിറഞ്ഞ ആദ്യരാത്രി പ്രതീക്ഷിച്ചിരുന്ന യുവാവിന് കിട്ടിയത് അപ്രതീക്ഷിത അടി. മണിയറയില്‍ എത്തിയ യുവതി ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി കാമുകനൊപ്പം പോവുകയായിരുന്നു. യുപിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാം നാളായിരുന്നു ചടങ്ങുകള്‍ പ്രകാരമുള്ള ആദ്യ രാത്രി. ഭാര്യയെ പ്രതീക്ഷിച്ചിരുന്ന ഭര്‍ത്താവിന് മുന്നിലേക്ക് പാല്‍ ഗ്ലാസുമായി വധുവിനെ ബന്ധുക്കള്‍ കടത്തിവിട്ടു. അപ്പോഴൊന്നും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കയറിപ്പോയ യുവതി മറ്റുള്ളവരിലും സംശയം ഒന്നും തോന്നിച്ചില്ല. പിന്നീടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പാല്‍ ഗ്ലാസുമായി കയറിവന്ന യുവതിയെ കാത്തിരുന്ന ഭര്‍ത്താവിനെ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. പോകുമ്പോള്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും എടുക്കാനും യുവതി മറന്നില്ല. ഭര്‍ത്താവിന് ബോധം തെളിഞ്ഞപ്പോഴാണ് ഏവരും കാര്യങ്ങള്‍ മനസ്സിലാക്കിയത്. ശേഷം ഇവര്‍ പോലീസില്‍ പരാതിപ്പെട്ടു. ഹരിദ്വാറിലെ യുവതിയെ ഉത്തര്‍പ്രദേശുകാരനായ യുവാവാണ് വിവാഹം ചെയ്തത്.…

Read More

മകളെ പീഡിപ്പിച്ചയാള്‍ക്കൊപ്പം അമ്മയുടെ ‘ഒളിച്ചോട്ടം’ ! പീഡനവിവരം അച്ഛനോടു പറയുമെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പിടിയില്‍…

മകളെ പീഡിപ്പിച്ചയാള്‍ക്കൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റില്‍. ഇരിമ്പിളിയം സ്വദേശി സുഭാഷാണ് കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം 28കാരി ഒളിച്ചോടുകയായിരുന്നു. തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ തമിഴ്‌നാട്ടില്‍ താമസിക്കുകയായിരുന്നു. മകളെ പീഡിപ്പിച്ച വിവരം യുവതിക്ക് അറിയാമായിരുന്നു. പീഡനവിവരം അമ്മയോട് മകള്‍ പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ഒടുവില്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി കാമുകനൊപ്പം നാടു വിടുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു സുഭാഷിനെതിരെയും പീഡനത്തിന് കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

മകളെ വേണ്ട കാമുകനെ മതി ! ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും കുടുങ്ങി…

ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം 16 നാണ് പ്രജിതയെ കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ഒളിച്ചോട്ടമാണെന്ന് മനസ്സിലായത്. ആലപ്പുഴയില്‍നിന്നു പോലീസ് ഇരുവരെയും കണ്ടെത്തി. മകളെ ഏറ്റെടുത്തു ജീവിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പ്രജിത മൊഴി നല്‍കിയിരുന്നു. അതോടെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു പ്രജിതയ്ക്കെതിരേയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിനു കാമുകനെതിരേയും കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍…

Read More

ജയിലില്‍ കിടക്കുന്ന സുഹൃത്തിന്റെ ഭാര്യയോട് അസ്ഥിയില്‍ പിടിച്ച പ്രണയം ! പ്രേമഭാജനത്തെക്കാണാന്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് 40 കിലോമീറ്റര്‍ സഞ്ചരിച്ച് വീട്ടിലെത്തിയപ്പോള്‍ യുവതി പറഞ്ഞു ‘കടക്കൂ പുറത്ത്’ എന്ന്; തകര്‍ന്നു പോയ കാമുകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു…

സുഹൃത്തിന്റെ ഭാര്യ പ്രണയം തിരസ്‌കരിച്ചതിനെത്തുടര്‍ന്ന് വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്. ഡല്‍ഹി നരേലയിലെ സ്വര്‍ണജയന്തി വിഹാറിലാണ് സംഭവം. കൊറോണക്കാലത്ത്, ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പോലും ലംഘിച്ചാണ് കോട്‌ല മുകാര്‍പുര്‍ സ്വദേശിയായ വിക്കി എന്ന യുവാവ് യുവതിയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇയാളെ കാണാനോ സംസാരിക്കാനോ യുവതി തയ്യാറാതിരുന്നതോടെ 27കാരനായ യുവാവ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ജയിലില്‍ കഴിയുന്ന സുഹൃത്തിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു വിക്കി. സുഹൃത്തിന്റെ അഭാവത്തില്‍ വീട്ടുകാര്‍ക്ക് ഇയാള്‍ എല്ലാ സഹായങ്ങളും ചെയ്തു നല്‍കി. വീട്ടിലേക്കുള്ള നിരന്തര സന്ദര്‍ശനത്തിനിടെ വിക്കിക്ക് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു. എന്നാല്‍ പ്രണയം വെളിപ്പെടുത്താന്‍ അവസരം കിട്ടിയില്ല. കാര്യങ്ങള്‍ ഇങ്ങനെ നീങ്ങവെയാണ് ഡല്‍ഹിയില്‍ കോവിഡ് വ്യാപിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതിയെ കാണാന്‍ വീട്ടില്‍ പോകാനും പറ്റാത്ത സ്ഥിതിയായി. ദിവസങ്ങള്‍ ആഴ്ച്ചകള്‍ക്ക് വഴിമാറിയതോടെയാണ് യുവാവ് രണ്ടും കല്പിച്ച് യുവതിയെ കാണാന്‍…

Read More

പ്രണയ വിവാഹത്തിനു ശേഷം വധുവിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; അഞ്ചു ദിവസത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ പ്രത്യക്ഷപ്പെട്ട യുവതി പരാതി നല്‍കിയത് കാമുകനെതിരേ…

സേലത്ത് ജാതിമാറി പ്രണയിച്ച് വിവാഹം ചെയ്ത നവദമ്പതികളില്‍ വധുവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പോലീസിന് പോലും യുവതിയെ കണ്ടെത്താന്‍ സാധിക്കാതിരുന്ന സംഭവത്തില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ഇപ്പുറം അഭിഭാഷകനൊപ്പം യുവതി പോലീസ് സ്റ്റേഷനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മാത്രമല്ല കാമുകനെതിരെ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകന്‍, വിവാഹത്തിന് സഹായം ചെയ്ത രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. അതേസമയം വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന ആരോപണവുമായി ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജാതിമാറിയുള്ള വിവാഹവും തുടര്‍ന്നുള്ള സംഭവങ്ങളും തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ചൊവ്വാഴ്ച മുതല്‍ ഗുണ്ടാ സംഘത്തിന്റെ തടവിലായിരുന്ന വധു ഒടുവില്‍ കാമുകനെ തള്ളി പറയുകയും കാമുകനെതിരേ പരാതി നല്‍കുകയും ആയിരുന്നു. ഈറോഡില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍ ഉണ്ടായത്. വണ്ണിയ സമുദായത്തില്‍ പെട്ട ഇളര്‍മതിയും ദളിത് വിഭാഗക്കാരനായ സെല്‍വനും…

Read More

വിവാഹത്തിന് മണിക്കൂറുകളുള്ളപ്പോള്‍ വധു കാമുകനൊപ്പം മുങ്ങി ! പക്ഷെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നു;തിരൂരങ്ങാടിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധു കാമുകനൊപ്പം ഒളിച്ചോടിയാല്‍ എന്താണവസ്ഥ. എന്തു ചെയ്യാന്‍ വരന് വിവാഹം കഴിക്കേണ്ടേ…ഉടന്‍ തന്നെ ബന്ധുക്കളെല്ലാം കൂടി എവിടുന്നോ ഒരു പെണ്‍കുട്ടിയെ തപ്പിയെടുത്ത് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ കല്യാണമങ്ങ് നടത്തി. തിരൂരങ്ങാടിയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരൂരങ്ങാടി സ്വദേശിയായ യുവാവും പള്ളിമുക്ക് സ്വദേശിനിയും ആയുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ഇരുവീടുകളിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ബുധനാഴ്ച വധു തന്റെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നതോടെ വധുവിന്റെ വീട്ടുകാര്‍ സംഭവം വരന്റെ കുടുംബത്തെ അറിയിച്ചു. ഇതോടെ എത്രയപം പെട്ടെന്ന് മറ്റൊരു വധുവിനെ കണ്ടെത്താനായി വരന്റെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. അന്വേഷണത്തിന് ഒടുവില്‍ ചെറുപ്പാറയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വരനായി കണ്ടെത്തി. ചെമ്മാട് ഓഡിറ്റോറിയത്തില്‍ വെച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നു കാമുകനെത്തി ! വനപ്രദേശത്ത് കമിതാക്കളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടതോടെ പണിപാളി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തേടി എത്തിയ തമിഴ്‌നാട് സ്വദേശിയായ കാമുകന്‍ കുടുങ്ങി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. വെച്ചൂച്ചിറ സ്വദേശിനിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനായ യുവാവ് എരുമേലിയിലെത്തിയത്. പിന്നീട് ഇരുവരും കരിമ്പിന്‍തോട് വനപ്രദേശത്തേക്ക് പോവുകയായിരുന്നു. വനപാതയോരത്ത് സംശയകരമായി ഇവരെ കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. മുന്നറിയിപ്പ് നല്‍കിയ ശേഷം പോലീസ് യുവാവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.

Read More

എല്ലാത്തിനും കാരണം മോണാലിസ ! കണ്ടുമുട്ടി ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പര്‍ കൈമാറി; കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടറുടെ കൂടെ 23കാരി ഒളിച്ചോടി…

കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പില്‍ ലിസ എന്ന 23 കാരിയെയും കാമുകനായ കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേല്‍ ജിനീഷ് എന്ന 31കാരനെയുമാണ് പോലീസ് പിടികൂടിയത്. വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ മൊണാലിസയിലെ കണ്ടക്ടറായിരുന്നു ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ലിസ. മോണാലിസയിലെ സ്ഥിരം യാത്രക്കാരിയായിരുന്നു ലിസ. ഒരാഴ്ചത്തെ പരിചയമുള്ള ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറിയിരുന്നു. പ്രണയം കടുത്തതോടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ലിസ ജിനീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ലിസയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വഴിക്കടവ് പോലീസ് ഇരട്ടിയില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍…

Read More

കല്യാണത്തിന്റെ പത്താംനാള്‍ പുയ്യാപ്ല ഗള്‍ഫിലേക്ക് മടങ്ങി ! തൊട്ടു പിന്നാലെ ഭാര്യ കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം സ്ഥലം വിട്ടു; കോട്ടയത്ത് നടന്നത്…

കല്യാണം കഴിഞ്ഞ് പത്താം നാള്‍ പുതുമണവാളന്‍ ഗള്‍ഫിലേക്ക് പറന്നു. തൊട്ടു പിന്നാലെ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ 19കാരിയായ യുവതി കാമുകനൊപ്പം സ്ഥലം കാലിയാക്കി. പോകുമ്പോള്‍ 10 പവന്റെ ആഭരണങ്ങളും എടുക്കാന്‍ മറന്നില്ല. കഞ്ചാവ് കേസിലെ പ്രതിയാണ് കാമുകന്‍ എന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. മരുമകളും അമ്മായിയമ്മയും മാത്രമേ…

Read More