ഭയപ്പെടുത്തരുത്..! നാടുഭരിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്തവരെന്ന് ഓര്‍ത്താല്‍ നല്ലത് ജി. സുധാകരന്‍

g-sudhakaran-lബരിമല: നാടുഭരിക്കുന്നതു ജനങ്ങള്‍ തെരഞ്ഞെടുത്തവരാണെന്ന ബോധ്യം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവണമെന്നു മന്ത്രി ജി. സുധാകരന്‍. ഐഎഎസ്, ഐപിഎസുകാര്‍ക്കു പ്രത്യേക അവകാശങ്ങളൊന്നും തന്നെയില്ല. അവര്‍ക്കു പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അല്ലാതെ സര്‍ക്കാരിനെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത്. അത്തരം ശ്രമങ്ങള്‍ വിലപ്പോവില്ല.

പ്രതിഭാസമ്പന്നരും അഴിമതി ഇല്ലാത്തവരുമായ നിരവധി ആളുകള്‍ ഐഎഎസിലും ഐപിഎസിലുമുണ്ട്. അവര്‍ക്ക് അര്‍ഹമായ എല്ലാ അംഗീകാരങ്ങളും സര്‍ക്കാര്‍ നല്‍കും. മറിച്ച് അഴിമതി നടത്തുന്നവരും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നവരുമായ ഒരാളെപ്പോലും സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Related posts