സോഫാ നിർമാണ സ്ഥാപനത്തിൽ നിന്നു മൂന്നുകിലോ കഞ്ചാവും പിസ്റ്റളും പിടികൂടി; കടയുടമ റിമാൻഡിൽ

കൊ​ല്ല​ങ്കോ​ട്: സോഫ നിർമാണ സ്ഥാപന ത്തിൽ നിന്ന് 3.100 കി​ലോ​ഗ്രാം ക​ഞ്ചാ​വും, എ​യ​ർ​പി​സ്റ്റ​ലും, ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ടിയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമയായ യുവാവിനെ റിമാൻഡ് ചെയ്തു. കൊ​ല്ല​ങ്കോ​ട് പെ​രു​മാ​ൾ​കോ​വി​ൽ ഗ്രാ​മ​ത്തി​ൽ വാ​ട​ക മു​റി​യി​ൽ സോ​ഫാ​സെ​റ്റ് അ​പ്ഹോ​ൾ​സ​റി ജോ​ലി ചെ​യ്യു​ന്ന കൊ​ല്ല​ങ്കോ​ട് താ​ട​നാ​റ വീ​ട്ടി​ൽ സി​ബി എ​ന്ന കൃ​ഷ്ണ​ൻ​കു​ട്ടിയെയാണ് (36)കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അറസ്റ്റുചെയ്തത്.

ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നു കൊ​ല്ല​ങ്കോ​ട് സി​ഐ കെ.​പി.​ബെ​ന്നി ന​ല്കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​സ്ഐ പി.​ബി. അ​നീ​ഷും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പി​കെ​ഡി യു​പി സ്കൂ​ളി​നു എ​തി​ർ​വ​ശ​ത്തു​ള്ള പെ​രു​മാ​ൾ​കോ​വി​ൽ ഗ്രാ​മ​ത്തി​ൽ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ താ​ഴെ ലൈ​നി​ൽ സി​ബി അ​പ്ഹോ​ൾ​സ​റി വ​ർ​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ത​ല​യ​ണ ഉ​റ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ബി​ഗ് ഷോ​പ്പ​റി​ൽ സൂ​ക്ഷി​ച്ച 3.100 ഗ്രാം ​ക​ഞ്ചാ​വും എ​യ​ർ​പി​സ്റ്റ​ലും ക​ണ്ടെ​ടു​ത്ത​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ക​ഞ്ചാ​വാ​ണെ​ന്നും ഇ​വ ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് ഉ​ദു​മ​ൽ​പേ​ട്ട​യി​ലെ ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്നും വാ​ങ്ങി കൊ​ല്ല​ങ്കോ​ട് മു​ത​ല​മ​ട, എ​ല​വ​ഞ്ചേ​രി,പ​ല്ല​ശ​ന, കൊ​ടു​വാ​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ല്പ​ന​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തു കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണെ​ന്നാ​ന്നും പോ​ലീ​സി​നു മൊ​ഴി ന​ല്കി​യ​താ​യി എ​സ്ഐ പി.​ബി.​അ​നീ​ഷ് പ​റ​ഞ്ഞു. ഉ​ദു​മ​ൽ​പേ​ട്ട​യി​ൽ​നി​ന്നു കൂ​ടു​ത​ലാ​യി വാ​ങ്ങി ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നു കൊ​ല്ല​ങ്കോ​ട് എ​ത്തി​യ​ശേ​ഷം ചെ​റു​പൊ​തി​ക​ളാ​യാ​യാ​ണു വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

വി​ല്പ​ന​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സ്കൂ​ട്ടി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ത്തു. ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പി​സ്റ്റ​ളും ക​ണ്ടെ​ടു​ത്തു. എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ക​ഞ്ചാ​വു​വാ​ങ്ങി സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റു​ക​ച്ച​വ​ട​ക്കാ​ർ​ക്കും വി​ല്പ​ന ന​ട​ത്തി വ​രു​ന്ന​താ​യും ഇ​യാ​ൾ പോ​ലീ സി​നോ​ടു സ​മ്മ​തി​ച്ചു. ഗ​സ്റ്റ് ഓ​ഫീ​സ​റാ​യ കൊ​ല്ല​ങ്കോ​ട് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് റേ​ഞ്ച​ർ സ​തീ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​ഞ്ചാ​വ് തൂ​ക്കം​നോ​ക്കി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ശേ​ഷം സി​ബി എ​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി (38) അ​റ​സ്റ്റു​ചെ​യ്തു.

പ്ര​തി 2014ൽ ​പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ അ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന പ​രാ​തി​യി​ൽ 354 വ​കു​പ്പു​പ്ര​കാ​രം കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കു പു​റ​മേ ഇ​യാ​ൾ​ക്കു പെ​ണ്‍​വാ​ണി​ഭ ബ​ന്ധ​മു​ള്ള​താ​യും പ​റ​യു​ന്നു. ക​ണ്ടെ​ടു​ത്ത എ​യ​ർ​പി​സ്റ്റ​ൾ എ​ആ​ർ ക്യാ​ന്പി​ലെ ആം​ഡ് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ എ​സ്ഐ പി.​ബി. അ​നീ​ഷ് ജൂ​ണി​യ​ർ എ​സ് ഐ ​കെ.​ജി. ജ​യ​പ്ര​ദീ​പ്, എ​എ​സ്ഐ സു​രേ​ഷ് എ​സ്‌​സി​പി​ഒ വി. ​ച​ന്ദ്ര​ൻ, സി​പി​ഒ​മാ​രാ​യ ജി​ജോ, ദി​ലീ​പ,് ര​തീ​ഷ്, രാ​ജേ​ഷ് അ​യ്യ​പ്പ​ജ്യോ​തി പ​ങ്കെ​ടു​ത്തു.

Related posts