ഉണ്ടതപ്പി പോലീസ്..! ഭാര്യയെ ഫോൺ വിളിച്ചെന്ന് ആരോപിച്ച് അയൽവാസിയെ വെടിവെച്ചെന്ന കേസ്; വെ​ടി​വ​ച്ചെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ, വ​ച്ചി​ല്ലെ​ന്ന് പ്ര​തി പരുന്ത് ബാലൻ ; തോക്കും തിരയും തേടി പോലീസ്

പാ​നൂ​ർ: സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ൽ അ​യ​ൽ​വാ​സി​യെ വെ​ടി​വ​ച്ചും ബോം​ബെ​റി​ഞ്ഞും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ദി​വ​സ​മാ​യി​ട്ടും തോ​ക്കോ തി​ര​യോ ക​ണ്ടെ​ത്താ​നാ​ക​തെ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കു​ഴ​ങ്ങി. ഇ​തി​നി​ട​യി​ൽ അ​റ​സ്റ്റി​ലാ​യ പ​ടി​ഞ്ഞാ​റ​യി​ൽ ബാ​ല​ൻ എ​ന്ന പ​രു​ന്ത് ബാ​ല​ൻ താ​ൻ വെ​ടി​വ​ച്ചി​ല്ലെ​ന്നും തോ​ക്ക് ത​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്നും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ലും തോ​ക്കി​ന്‍റെ കാ​ര്യം പ്ര​തി നി​ഷേ​ധി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് പ്ര​തി ബാ​ല​ൻ ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ചെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി പാ​റാ​യി ര​തീ​ഷ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.​ര​തീ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ൽ ബാ​ല​ൻ ത​നി​ക്കെ​തി​രെ മൂ​ന്ന് റൗ​ണ്ട് വെ​ടി​വ​ച്ച​താ​യി പ​റ​യു​ന്നു​ണ്ട്.

കൂ​ടാ​തെ പ​രി​സ​ര​വാ​സി​ക​ളും വെ​ടി​വ​ച്ച കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. വെ​ടി​വെ​ച്ച കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​തോ​ടെ അ​ന​ധി​കൃ​ത തോ​ക്കി​ന്‍റെ ഉ​റ​വി​ട​വും പ്ര​തി ന​ൽ​കേ​ണ്ടി വ​രും. ബാ​ല​ന്‍റെ കൈ​യി​ൽ തോ​ക്കെ​ത്തി​യ​തെ​ങ്ങ​നെ​യെ​ന്ന് പോ​ലീ​സ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts