ശ്രീനാഥിന് ഇഷ്ടമല്ലെന്ന് മനസ്സിലായതോടെ പല അവസരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി! പത്തൊമ്പത് വര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം ശാന്തി കൃഷ്ണ വെളിപ്പെടുത്തുന്നു

മലയാള സിനിമയില്‍ പൊതുവേ കണ്ടുവരുന്ന ഒരു ട്രെന്‍ഡുണ്ട്. വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞ് കുടുംബജീവിതത്തില്‍ ഒതുങ്ങിക്കൂടുക എന്നതാണത്. ഇതില്‍ തന്നെ നല്ലൊരു വിഭാഗം വീണ്ടും അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നുവെന്ന് പ്രത്യേകതയുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതുയ ആളാണ് ശാന്തി കൃഷ്ണ. വിവാഹത്തോടെ 19 വര്‍ഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ശാന്തി കൃഷ്ണ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഇത്രയും നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ശാന്തി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി മനസ്സു തുറന്നത്. അതിങ്ങനെയായിരുന്നു.

‘സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥ് ആയിരുന്നു. അദ്ദേഹത്തിനത് ഇഷ്ടമില്ലായിരുന്നു. വിവാഹ ശേഷം അവസരങ്ങള്‍ വന്നപ്പോള്‍ നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. ഇതോടെ പതിയെ ഒഴിഞ്ഞു മാറി. അദ്ദേഹത്തിനൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയില്‍ നിന്ന് ആര്‍ക്കും ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമ മറന്നു. ഇതിനിടെ ശാന്തി സിനിമയിലേയ്ക്കില്ലേയെന്ന് ചോദിച്ചവരോട് അവള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ശ്രീനാഥ് പറഞ്ഞുവെന്നും ശാന്തി കൃഷ്ണ പറയുന്നു. ശ്രീനാഥിന് ഇഷ്ടമില്ലെന്ന് മനസ്സിലായതോടെ പല അവസരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. ശ്രീനാഥിനും അവസരങ്ങള്‍ കുറഞ്ഞു. ഇടയ്ക്ക് നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ശ്രീനാഥ് തിരികെ വരാന്‍ നോക്കിയെങ്കിലും അവസരങ്ങള്‍ കുറവായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു. പിന്നെ ഈഗോ പ്രശ്‌നങ്ങളും വന്നു’. ശാന്തി കൃഷ്ണ പറയുന്നു. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തിയുടെ രണ്ടാം വരവ്.

 

Related posts