ചാ​ത്ത​ന്നൂ​രി​ൽ വീ​ണ്ടും  ഗു​ണ്ടാ​ആ​ക്ര​മ​ണം: ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്


ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​രി​ൽ വീ​ണ്ടും ഗു​ണ്ടാ​ആ​ക്ര​മ​ണം ഹോ​ട്ട​ലു​ട​മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചാ​ത്ത​ന്നൂ​ർ താ​ഴം കൊ​ച്ചു​വീ​ട്ടി​ൽ മ​നോ​ജി (48)നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​ത്രി 10.45ഓ​ടെ ക​ട​യ​ട​ച്ചു വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്‌ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കും മു​ഖ​ത്തി​നും ഗു​രു​ത​ര​മാ​യ ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി​യ മ​നോ​ജ്‌ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഹെ​ൽ​മ​റ്റും റെ​യി​ൻ കോ​ട്ടും ഇ​ട്ട​വ​ർ ആ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് മ​നോ​ജ്‌ പ​റ​ഞ്ഞു.

Related posts

Leave a Comment