പൊ​തു​നി​ര​ത്തി​ല്‍ വി​ദേ​ശ​വ​നി​ത​യെ ക​ട​ന്നു പി​ടി​ച്ചു ! വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ പ്ര​തി പി​ടി​യി​ല്‍…

വി​ദേ​ശ​വ​നി​ത​യെ പൊ​തു​നി​ര​ത്തി​ല്‍ വെ​ച്ച് ക​ട​ന്നു പി​ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. രാ​ജ​സ്ഥാ​നി​ലെ ബാ​ര​ന്‍ സ്വ​ദേ​ശി​യാ​യ കു​ല്‍​ദീ​പ് സി​ങ് സി​സോ​ദി​യ(40)​യെ​യാ​ണ് ബി​ക്കാ​നേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബി​ക്കാ​നേ​റി​ലെ നോ​ഖാ പോ​ലീ​സാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ഇ​യാ​ളെ ജ​യ്പൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും ബി​ക്കാ​നേ​ര്‍ എ​സ്.​പി. തേ​ജ​സ്വി​നി ഗൗ​തം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ജ​യ്പു​രി​ല്‍​വെ​ച്ചാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ ബ്രി​ട്ടീ​ഷ് യു​വ​തി​യോ​ട് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.

ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ മോ​ശ​മാ​യ​രീ​തി​യി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും ഒ​പ്പം ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ള്‍ അ​ട​ക്ക​മു​ള്ള​വ​രും അ​തി​ക്ര​മ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

ഇ​ത് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു സ്വാ​തി മാ​ലി​വാ​ളി​ന്റെ പ്ര​തി​ക​ര​ണം.

സി​ന്ധി ക്യാ​മ്പി​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ന് മു​ന്നി​ല്‍​വെ​ച്ചാ​ണ് യു​വ​തി​ക്ക് നേ​രേ അ​തി​ക്ര​മം നേ​രി​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഹോ​ട്ട​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചെ​ങ്കി​ലും യു​വ​തി​യെ ഇ​തു​വ​രെ ബ​ന്ധ​പ്പെ​ടാ​നാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ കു​ല്‍​ദീ​പ് സിം​ഗ് മീ​ശ​യെ​ല്ലാം ഒ​ഴി​വാ​ക്കി വേ​ഷം​മാ​റി​യാ​ണ് ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി ധ​രി​ച്ചി​രു​ന്ന തൊ​പ്പി ഇ​യാ​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നി​ല്ല.

ഇ​താ​ണ് ഇ​യാ​ളെ ച​തി​ച്ച​ത്. തു​ട​ര്‍​ന്ന് ബി​ക്കാ​നേ​റി​ലെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment