ഗു​രു​വാ​യൂ​ർ ക്ഷേത്രത്തിൽ നി​യ​ന്ത്ര​ണം; വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി 3000 പേ​ർ​ക്കു മാ​ത്രം ദർശനം;  വിവാഹത്തിന് പത്തുപേർമാത്രം;


ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ ത്രത്തിൽ ദ​ർ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ദി​വ​സം 3000 പേ​ർ​ക്ക് വെ​ർ​ച്വ​ൽ ക്യു ​വ​ഴി മാ​ത്രം അ​നു​മ​തി.

കൃ​ഷ്ണ​നാ​ട്ട​വും ചോ​റൂ​ണ്‍ വ​ഴി​പാ​ടും മേ​ല്പ്പത്തൂർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക​ലാ​പ​രി​പാ​ടി​ക​ളും നി​ർ​ത്തി​വ​ച്ചു. ദി​വ​സ​വും വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി 3000 പേ​ർ​ക്കു മാ​ത്ര​മാ​കും ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി.

ഒ​രു​മി​ച്ചി​രു​ന്ന് ആ​ഹാ​രം ക​ഴി​ക്കു​ന്ന​തു നി​യ​ന്ത്രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ പ്ര​സാ​ദ ഉൗ​ട്ടി​നു പ​ക​രം 500 പേ​ർ​ക്കു പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 1000 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും പാ​ഴ്സ​ൽ ആ​യി ന​ൽ​കും.

ചോ​റൂ​ണ്‍ ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്കു ചോ​റൂ​ണി​ന്‍റെ പ്ര​സാ​ദ കി​റ്റ് ന​ൽ​കും. കി​റ്റ് വാ​ങ്ങാ​ൻ കു​ട്ടി​ക​ളു​മാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​തു ഭ​ക്ത​ർ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദേ​വ​സ്വം അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തു​ലാ​ഭാ​രം ന​ട​ത്താ​ൻ ഭ​ക്ത​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കും.

മേ​ല്​പത്തൂ​ർ ഒാഡി​റ്റോ​റി​യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ബു​ക്ക് ചെ​യ്ത​വ​ർ​ക്കും കൃ​ഷ്ണ​നാ​ട്ടം ബു​ക്കു ചെ​യ്ത​വ​ർ​ക്കും പി​ന്നീ​ട് തീ​യതി ന​ൽ​കും. ശീ​ട്ടാ​ക്കി​യ​വ​ർ​ക്കു വി​വാ​ഹം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കും.

വ​ധൂവ​ര​ന്മാ​രും ബ​ന്ധു​ക്ക​ളു​മ​ട​ക്കം പ​ത്തു പേ​ർ​ക്കു മാ​ത്രം പ്ര​വേ​ശ​നം. കൂ​ടെ ര​ണ്ടു ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​രേ​യും അ​നു​വ​ദി​ക്കും.

Related posts

Leave a Comment