ഗുരുവായൂരിൽ കോൺഗ്രസ് പോര് മുറുകുന്നു ; കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്കെതിരെ ഒരു വിഭാഗം

ഗു​രു​വാ​യൂ​ർ:​ ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കോ​ണ്‍​ഗ്ര​സി​ൽ ഗ്രൂ​പ്പ് പോ​ര് വീ​ണ്ടും രൂ​ക്ഷ​മാ​യി.​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന വി​നോ​ദ്കു​മാ​റി​നെ പു​റ​ത്താ​ക്കി​യ ഡി​സി​സി ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു വി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​ർ നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു.​

പ്ര​മേ​ഹ രോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​നോ​ദ്കു​മാ​റി​നെ വി​പ്പു ലം​ഘി​ച്ചു​വെ​ന്ന പേ​രി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ന​ട​പ​ടി തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്കാ​ൻ നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ.​പി.​ ബാ​ബു അ​റി​യി​ച്ചു.​

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി വോ​ട്ടിം​ഗി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ഡോ​ക്ട​റു​ടെ അ​നു​വാ​ദം തേ​ടി​യെ​ങ്കി​ലും അ​നു​വാ​ദം ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.​ ഈ ​വി​വരം റി​ട്ടേ​ണിംഗ് ഓ​ഫീ​സ​റെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ള്ള​താ​യും എ.​പി.​ ബാ​ബു അ​റി​യി​ച്ചു.​

എ​ന്നാ​ൽ വി​പ്പ് ലം​ഘി​ച്ചാ​ൽ അ​യോ​ഗ്യ​ത വ​രു​മെ​ന്ന​തു​കൊ​ണ്ടാണ് ​താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​ക്കg വോ​ട്ടു ചെ​യ്ത​തെ​ന്ന് കൗ​ണ്‍​സി​ല​ർ ബ​ഷീ​ർ പൂ​ക്കോ​ട് അ​റി​യി​ച്ചു.​പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്കാ​തെ അ​ഴി​മ​തി​ക്കാ​രു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന രീ​തി​യാ​ണ് നേ​തൃ​ത്വം കൈ​കൊ​ണ്ടതെ​ന്നും ബ​ഷീ​ർ പൂ​ക്കോ​ട് അ​റി​യി​ച്ചു.​വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ൽ കാ​ല​പം രൂ​ക്ഷ​മാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തി​ലു​ള​ള​ത്.

Related posts