ത​ല ബാ​ക്കി​യു​ണ്ട്, ഡൈ ​വേ​സ്റ്റ് ആ​ക്ക​രു​ത്!ലോക്ഡൗൺ നിരോധനങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ ബ്യൂട്ടിപാർലറിലെത്തിയ യുവതി കാട്ടിക്കൂട്ടിയ ചേഷ്ടകൾ വൈറലാകുന്നു


ലോ​ക്ക്ഡൗ​ണി​ൽ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി​ട്ടു​ള്ള​വ​ർ​ക്ക​റി​യാം, എ​ത്ര മാ​ത്രം വി​ഷ​മ​ക​ര​മാ​യി​രു​ന്നു ആ ​ദി​വ​സ​ങ്ങ​ളെ​ന്ന്.

പ​ല​ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ളും ആ​കു​ല​ത​ക​ളും നി​റ​ഞ്ഞ ആ ​ദി​വ​സ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​ൻ​പോ​ലും പ​ല​രും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ച്ചു പു​റ​ത്തേ​ക്കി​റ​ങ്ങി​യ ന​മ്മ​ളി​ൽ പ​ല​രു​ടെ​യും അ​വ​സ്ഥ ആ​ദ്യ​മാ​യി സ്കൂ​ളി​ലേ​ക്കു ചെ​ന്ന കു​ട്ടി​യെ​പ്പോ​ലെ​യാ​യി​രു​ന്നു.

എ​ന്തു ചെ​യ്യ​ണം, എ​വി​ടു​ന്നു തു​ട​ങ്ങ​ണം എ​ന്നി​ങ്ങ​നെ ആ​കെ കി​ളി പോ​യ അ​വ​സ്ഥ എ​ന്നു വേ​ണ​മെ​ങ്കി​ലും പ​റ​യാം. ഇ​ത്ത​ര​ത്തി​ൽ കി​ളി​പോ​യ ഒ​രു യു​വ​തി കാ​ണി​ച്ച​തെ​ന്തെ​ന്ന​റി​ഞ്ഞാ​ൽ ആ​രും ചി​രി​ച്ചു പോ​കും. ഹെ​യ്‌​ലി ഡെ​ൻ​ക​ർ എ​ന്ന ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ര​ണ്ടു​ല​ക്ഷ​ത്തി​ൽ​പ്പ​രം ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞ​തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പാ​ർ​ല​റി​ൽ വ​രു​ന്ന​തി​നാ​ൽ ഹെ​യ്‌​ലി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ത​ല​മു​ടി ക​ള​ർ ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു യു​വ​തി ഹെ​യ്‌​ലി​യു​ടെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ എ​ത്തു​ന്ന​ത്.

ഹെ​യ്‌​ലി​യു​മാ​യി യു​വ​തി സം​സാ​രി​ക്കു​ക​യും ഇ​ഷ്ട​മു​ള്ള നി​റം തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റൈ​ലി​ൽ മു​ടി ക​ള​ർ ചെ​യ്ത ശേ​ഷം ഹെ​യ്‌​ലി യു​വ​തി​യോ​ടു കാ​ത്തി​രി​ക്കാ​ൻ പ​റ​ഞ്ഞു. ഇ​പ്പ​റ​ഞ്ഞ സം​ഭ​വം വ​രെ പ്ര​ത്യേ​കി​ച്ച് ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. പ്ര​ശ്ന​ങ്ങ​ളെ​ല്ലാം അ​തി​നു ശേ​ഷ​മാ​യി​രു​ന്നു.

ഹെ​യ്‌​ലി മ​റ്റൊ​രു ക്ലൈ​ന്‍റി​നെ ക​ണ്ടു മ​ട​ങ്ങി വ​രു​ന്പോ​ഴേ​ക്കും ദാ ​യു​വ​തി പാ​ത്ര​ത്തി​ൽ ബാ​ക്കി​വ​ന്ന ഡൈ ​എ​ടു​ത്തു സ്വ​യം ത​ല​മു​ടി​യി​ൽ പു​ര​ട്ടു​ന്നു. കൃ​ത്യ​മാ​യി ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തു ബാ​ക്കി വ​ന്ന ഡൈ ​ആ​ണെ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ അ​താ വ​ന്നു യു​വ​തി​യു​ടെ മ​റു​പ​ടി, ” നി​ങ്ങ​ൾ ചെ​യ്ത​തി​ൽ ഞാ​ൻ തൃ​പ്ത​യ​ല്ല.

എ​ന്തി​നാ​ണ് ബാ​ക്കി വ​ന്ന ഡൈ ​ക​ള​യു​ന്ന​ത്? ഇ​തു ഞാ​ൻ സ്വ​യം ചെ​യ്തോ​ളാം”. യു​വ​തി​യു​ടെ മ​റു​പ​ടി​യും പ്ര​വൃ​ത്തി​യും ക​ണ്ട​തോ​ടെ പാ​ർ​ല​റി​ൽ കൂ​ട്ട​ച്ചി​രി ഉ‍​യ​ർ​ന്നു. എ​ന്നാ​ൽ, യു​വ​തി ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ ത​ന്‍റെ പ്ര​വൃ​ത്തി തു​ട​ർ​ന്നു കൊ​ണ്ടേ​യി​രു​ന്നു.

ഹെ​യ്‌​ലി ത​ന്നെ​യാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യ​തും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​തും. നി​ങ്ങ​ൾ ജോ​ലി കൃ​ത്യ​മാ​യി ചെ​യ്തി​ല്ലെ​ന്നു നി​ങ്ങ​ളു​ടെ ക്ലൈ​യി​ന്‍റ് ചി​ന്തി​ച്ചാ​ൽ ദാ ​ഇ​ങ്ങ​നെ​യി​രി​ക്കും എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഹെ​യ്‌​ലി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി പേ​ർ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി വീ​ഡി​യോ​യ്ക്കു ചൊ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്നു.

“ഇ​വ​ർ എ​ന്‍റെ​യ​ടു​ത്താ​യി​രു​ന്നു ഇ​ങ്ങ​നെ പെ​രു​മാ​റി​യി​രു​ന്ന​തെ​ങ്കി​ൽ പി​ന്നെ ഒ​രി​ക്ക​ലും ത​ല​മു​ടി ക​ള​ർ ചെ​യ്യേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ല”, “ബൗ​ളോ​ടു​കൂ​ടി ത​ല​യി​ൽ ക​മി​ഴ്ത്താ​മാ​യി​രു​ന്നു”, “ഇ​തു​കൊ​ണ്ടാ​ണ് സ്റ്റൈ​ലി​സ്റ്റ് സ്റ്റൈ​ലി​സ്റ്റും ന​മ്മ​ൾ ന​മ്മ​ളും ആ​കു​ന്ന​ത്” തു​ട​ങ്ങി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​നു ല​ഭി​ച്ച​ത്.

Related posts

Leave a Comment