ശബരിമലയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

മലപ്പുറം: ശബരിമലയ്ക്കു പോകാൻ സന്നദ്ധത അറിയിച്ച സ്ത്രീകളോടൊപ്പം കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ അപർണ ശിവകാമിയുടെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു.

സംഘർഷമുണ്ടാക്കി ശബരിമല ദർശനം ആഗ്രഹിക്കുന്നില്ലെന്നും കാത്തിരിക്കാൻ തയാറാണെന്നും അപർണ ഉൾപ്പെടെയുള്ള യുവതികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മാലയൂരാതെ വ്രതം നോൽക്കുന്നത് തുടരുമെന്നും വരും തലമുറയ്ക്കെങ്കിലും സമാധാനമായി അയ്യപ്പ ദർശനം സാധ്യമാകാൻ ആഗ്രഹമുണ്ടെന്നുമാണ് യുവതികൾ വ്യക്തമാക്കിയിരുന്നു.

Related posts