അർധനഗ്ന ഡാൻസ് ചിത്രീകരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സ്റ്റാർ ആയ മനീഷ എന്ന ഡാൻസറെ റീൽ ചിത്രീകരണത്തിനിടെ നാട്ടുകാർ ഓടിച്ചിട്ടുതല്ലി. ഉത്തർപ്രദേശ് നോയിഡയിലാണു സംഭവം. മായാവതി പാർക്കിൽ ‘ചൂടൻ’ റീൽ ചിത്രീകരിക്കാനെത്തിയ മനീഷയെയും കൂട്ടാളികളെയുമാണ് പ്രദേശവാസികൾ പൊതിരേ തല്ലിയത്.
പൊതുസ്ഥലങ്ങളിൽ ശല്യമായി മാറിയ ഇക്കളി ഡാൻസുകാരിക്ക് ഞങ്ങൾ ‘ബെൽറ്റ് ചികിത്സ’ നൽകിയെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മനീഷയുടെ കൂട്ടാളിയും റീൽ സ്റ്റാറുമായ ഖുഷിക്കും മർദനമേറ്റു. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ ആൾക്കൂട്ടം അവരെ ചോദ്യം ചെയ്യുന്നതും മർദിക്കുന്നതും കാണാം. സംഘർഷമുണ്ടായപ്പോൾ പോലീസ് സ്ഥലത്തെത്തി. പോലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്പോൾ മനീഷും ഖുഷിയും നാട്ടുകാരെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.